Cinemapranthan
null

ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണ്; അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവർ ‘ഫെമിനിച്ചി’കളായി മുദ്രകുത്തപ്പെടുന്നത്: രചന നാരായണൻകുട്ടി

ഫെമിനിസ്റ്റ്’ എന്നതിന്റെ അർത്ഥം മനസിലാക്കാത്തവരാണ് ആ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുന്നതെന്ന് പറയുകയാണ് രചന

null

മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിൽ എത്തിയ താരമാണ് രചന നാരായണൻകുട്ടി. ‘ഫെമിനിസ്റ്റ്’ എന്നതിന്റെ അർത്ഥം മനസിലാക്കാത്തവരാണ് ആ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുന്നതെന്ന് പറയുകയാണ് രചന. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും സ്ത്രീകൾ തങ്ങളുടേതായ അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവർ ‘ഫെമിനിച്ചി’കളായി മുദ്രകുത്തപ്പെടുന്നതെന്നും നടി ചൂണ്ടിക്കാട്ടി. ‘ഫ്‌ളാഷ് മൂവീസി’ന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്.

പെ​ൺ​കു​ട്ടി​ക​ളെ​ ​ബോ​ൾ​ഡ് ​ആ​ക്കി​ ​മാ​റ്റ​ണം.​ ​എ​ന്റെ​ ​വീ​ട്ടി​ൽ​ ​ചേ​ട്ട​ൻ​ ​പു​റ​ത്തു​പോ​യി​ ​വൈ​കി​ ​വ​ന്നാ​ൽ​ ​അ​ത് ​പ്ര​ശ്‌​ന​മാ​യി​ ​കാ​ണാ​ത്ത​വ​ർ​ ​ഞാ​ൻ​ ​
ഇ​ത്തി​രി​ ​ഒ​ന്ന് ​വൈ​കി​യാ​ൽ​ ​ആ​ധി​യാ​യി​ ​ടെ​ൻ​ഷ​നാ​യി​ ​വ​ഴ​ക്കാ​യി.​ ​അ​താ​യി​രു​ന്നു​ ​എ​ന്റെ​ ​ചെ​റു​പ്പ​ത്തി​ലേ​ ​അ​വ​സ്ഥ.​ ​അ​വ​രെ​ ​കു​റ്റം​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല​ ​
അ​വ​ർ​ ​ന​മ്മു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​കാ​ണി​ക്കു​ന്ന​ ​ശ്ര​ദ്ധ​യാ​ണ് ​അ​തെ​ല്ലാം.​ ​ഇ​പ്പോ​ൾ​ ​ എ​നി​ക്ക് ​മു​പ്പ​ത്തി​യേ​ഴ് ​വ​യ​സാ​യി​. ഇ​ത്തി​രി​ ​ഒ​ന്ന് ​വൈ​കി​യാ​ൽ​ ​
അ​മ്മ​യെ​ല്ലാം​ ​ഇ​പ്പോ​ഴും​ ​ടെ​ൻ​ഷ​നാ​വും.​’- രചന പറയുന്നു

ഞാനും ഒരു ഫെമിനിസ്റ്റ് തന്നെയാണ്, സമത്വം വേണ്ടത് തന്നെയാണ് വേണ്ടതെന്നും ഓരോ കുടുംബത്തിലും മാതാപിതാക്കൾ ആൺകുട്ടികൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യം പെൺകുട്ടികൾക്കും കൊടുത്താൽ തീരുന്ന പ്രശ്നം മാത്രമാണ് ഈ അസമത്വമെന്നും രചന അഭിപ്രായപ്പെട്ടു.’എ​ന്റെ​ ​ചേ​ട്ട​ന്റെ​ ​മ​ക​ൾ​ ​ഇ​പ്പോ​ൾ​ ​വ​ള​ർ​ന്നു​ ​വ​രു​ന്നു​ണ്ട് .​ ​അ​വ​ളോ​ട് ​ഒ​ന്നും​ ​അ​രു​തെ​ന്ന് ​പ​റ​ഞ്ഞ​ല്ല​ ​വ​ള​ർ​ത്തു​ന്ന​ത്.​ ​ഓ​രോ​ ​കാ​ര്യ​ങ്ങ​ൾ​ ​
പ​റ​ഞ്ഞു​ ​മ​ന​സി​ലാ​ക്കി​ ​ബോ​ൾ​ഡ് ​ആ​ക്കി​യാ​ണ് ​വ​ള​ർ​ത്തു​ന്ന​ത്.​ ​എ​ന്റെ​ ​ചെ​റി​യ​ ​പ്രാ​യ​ത്തി​ൽ​ ​ഞാ​ൻ​ ​അ​നു​ഭ​വി​ച്ച​തൊ​ന്നും​ ​അ​വ​ളെ​ക്കൊ​ണ്ട് ​
അ​നു​ഭ​വി​ക്കാ​ൻ​ ​ഞാ​ൻ​ ​സ​മ്മ​തി​ക്കി​ല്ല.​ ​സ്ത്രീ​ക​ൾ​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ഇ​പ്പോ​ൾ​ ​മു​ൻ​നി​ര​യി​ലേ​ക്ക് ​വ​രു​ന്നു​ണ്ട് .​അ​തൊ​രു​ ​പ്ര​തീ​ക്ഷ​യാ​ണ്-
താരം പറയുന്നു.

cp-webdesk

null
null