നടി നസ്രിയ നസീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുട്ടിവെച്ചത്. തൻറെ അക്കൗണ്ടിൽ നിന്ന് ആർക്കെങ്കിലും മെസ്സേജ് വന്നാൽ മറുപടി അയക്കരുതെന്നും നസ്രിയ പറയുന്നു.

‘ഏതോ കോമാളികൾ എൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസത്തേക്ക് എൻറെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി ആരും മറുപടി അയക്കരുത്. ഇക്കാര്യം എൻറെ ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു.’ നസ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചു
ഇന്നലെ രാത്രിയോടെയാണ് നസ്രിയയുടെ ഇൻസ്റ്റഗ്രാമിൽ ഒരു ലൈവ് വീഡിയോ വന്നത്. അറബിയിൽ ആയിരുന്നു സംഭാഷണങ്ങൾ. രണ്ട് പേരുടെ നിഴൽ ദൃശ്യയങ്ങൾ മാത്രമായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. ചില മോശം വാക്കുകൾ വീഡിയോയിലുള്ളവർ ഉപയോഗിച്ചതോടെയാണ് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാമെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായത്. എപ്പോൾ താരം തന്നെ ഈ കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.