പട്ടംപോലെ സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹൻ. ഇപ്പോഴിതാ മാസ്റ്റേഴ്സില്‍ വിജയ്യുടെ നായിക ചാരുവായി വീണ്ടും വെള്ളിത്തിരയിലെത്തിയിരിക്കുകയാണ് താരം. എന്നാൽ മലയാളത്തിൽ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് ക്ഷാമമുണ്ടന്ന് പറയുകയാണ് മാളവിക. ഷീലാമ്മ, ശോഭന, മഞ്ജുവാര്യര്‍. അവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ലന്നും നല്ല കഥകളും സംവിധായകരും ഉണ്ടായിട്ടും സ്ത്രീകൾക്ക് റോളില്ലന്ന് പറയുകയാണ് താരം.
മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ്ഫാദര്‍, മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ്, രജനീകാന്തിന്റെ പേട്ട… തുടങ്ങി ടോളിവുഡും കോളിവുഡും ബോളിവുഡുമെല്ലാം ഒട്ടേറെ വേഷങ്ങളിൽ താരം ഇതിനോടകം ഒട്ടേറെ വേഷങ്ങൾ ചെയ്തു
‘മമ്മൂക്കയാണ് എന്നെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്നത്. 2013ല്‍ അച്ഛനൊപ്പം ഒരു പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മുക്ക ചോദിച്ചു, അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന്. അങ്ങനെയാണ് പട്ടംപോലെയില്‍ ദുല്‍ക്കറിന്റെ നായികയാവുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ്ഫാദറിലും അഭിനയിച്ചു. അതിനുശേഷം മലയാളം സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജുവാര്യര്‍… അവരുടെയൊക്കെ ആദ്യകാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുമുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്… ഇതൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോജോസ് പല്ലിശ്ശേരിയെയുംപോലെ നല്ല സംവിധായകരുമുണ്ട്. പക്ഷേ, സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതി അഭിനയിച്ച ഉയരെ എന്ന സിനിമയ്ക്കുശേഷം അത്രയും നല്ല സ്ത്രീസിനിമകള്‍ വേറെ വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും ഞാന്‍ മലയാളത്തില്‍ അഭിനയിക്കും’– ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ മാളവിക പറഞ്ഞു