കോവിഡ് കാലത്ത് അപ്രതീക്ഷിതമായി എത്തിയ കാന്‍സറിനെ മനോധൈര്യം കൊണ്ട് തുരത്തിയിരിക്കുകയാണ് നടൻ സുധീര്‍ സുകുമാരൻ. മലാശയ കാന്‍സറിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ സുധീര്‍ കീമോതെറാപ്പിക്കിടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തയിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സുധീറിന് മലാശയ കാന്‍സര്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിന് കുടല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുധീര്‍ രണ്ടാഴ്ച തികയും മുന്‍പ് ജിമ്മിലേക്ക് തിരിച്ചെത്തുകയും ചെയ്തു. കീമോയ്ക്കിടെ മുടി പോയില്ലേ എന്ന് ചോദിച്ചവരോടും സുധീറിന് മറുപടിയുണ്ട്. മനസിന്റെ മനോധൈര്യം കൊണ്ടാണ് മുടി പൊഴിഞ്ഞുപോകാതിരുന്നതെന്ന് താരം പറയുന്നു. മനോരമ ഓൺലൈനോട് ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
കൂടാതെ കീമോ തെറാപ്പിക്കിടയില്‍ ഫെബ്രുവരി ആദ്യം ഹൈദരാബിലെത്തി സുധീര്‍ പുതിയ സിനിമയില്‍ ജോയിൻ ചെയ്തു. സർജറി ചെയ്ത് 21ാം ദിവസമാണ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. വലിയൊരു ഫൈറ്റ് സീക്വൻസ് ആയിരുന്നു അത്. ആ ആക്‌ഷന്‍ സീക്വൻസ് കഴിഞ്ഞ ശേഷമാണ് ചിത്രത്തിലെ നായകൻ എനിക്ക് കാൻസർ ആണെന്ന് അറിയുന്നത്. അദ്ദേഹം എന്നെ ഓടിവന്നു കെട്ടിപ്പിടിച്ചു. നിങ്ങളാണ് റിയൽ ഹീറോ എന്നു പറഞ്ഞു.’–സുധീർ പറഞ്ഞു.