Cinemapranthan

“എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ”: അനശ്വര രാജന് പിന്തുണയുമായി താരങ്ങൾ

“ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല”

null

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ അനശ്വര രാജന് പിന്തുണ. “എന്റെയും കൂടെ രണ്ട് കാല് കിടക്കട്ടെ” എന്ന് കുറിച്ച് കൊണ്ട് അഭയ ഹിരണ്മയിയും റിമയ്ക്കൊപ്പം പിന്തുണയുമായി എത്തിയിരിക്കുകയാണ്. സ്ത്രീകൾക്ക് കാലുകളുണ്ട് എന്ന് കുറിച്ച് കൊണ്ട് റിമ കല്ലിങ്കലാണ് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത്.

‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’ എന്ന കുറിപ്പോടെ കാൽമുട്ടിന് മുകളിൽ വരെ ഇറക്കമുള്ള വസ്ത്രം ധരിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് റിമ പിന്തുണ പ്രഖ്യാപിച്ചത്.
റിമയ്‌ക്കൊപ്പം അനാർക്കലി മരയ്ക്കാർ, അഹാന കൃഷ്ണകുമാർ എന്നിവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്
കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചു കൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്”.

പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് അനശ്വര നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപക ആക്രമണത്തിന് ഇരയായത്.
‘പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ’, ’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ തുടങ്ങി നിരവധി അശ്‌ളീല കമന്റുകള്‍ ആണ് അനശ്വരക്ക് നേരെ വന്നത്.

ഇതിനെതിരെ മറുപടിയുമായി അനശ്വര രാജൻ രംഗത്തെത്തിയിരുന്നു.
“ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട. ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോർത്ത് ആശങ്കപ്പെടൂ.” എന്ന് പറഞ്ഞു കൊണ്ട് വിമർശനങ്ങൾക്കിടയാക്കിയ അതേ വേഷം അണിഞ്ഞ ചിത്രം പങ്കു വെച്ചാണ് അനശ്വര മറുപടി നൽകിയത്. അതേ സമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.

View this post on Instagram

Posting a really nice picture of me wearing a tiny dress , showing most of my legs to take attendance of the number of creeps who will line up in attention in my comment box to post third-rate comments 🙂 2 things. Firstly , what I wear isn't your business. What anybody wears isn't your business. Your business is just your business. Probably you don't have enough of it , so you try and poke your nose into other people's business. I will wear Shorts , Sari , Shirt or a Swim-suit .. it's not your license to question my character. Neither is it my oppurtunity to prove my own character. So , WATCH YOUR THOUGHTS , NOT MY CLOTHES 🤷 Secondly , as far as I know .. legs , stomach , hands etc .. they are all the same, be it in the body of a man or a woman. I can't see any difference that is so important that it justifies the difference between the kind of comments that make it to the comment box of a man in little clothes and that of a girl. If a man shows his well toned body , it's Inspiring , Mass and Frickin' Hot. When a girl does the same , she looks like she's ready for Sex? She's Shameless? She’s an Attention Seeker? She's trying to turn people on for work? Pick up this flamboyant display of patriarchy and discard it in the first dust-bin you can find around you. Me posting a picture in a super short dress has only 1 meaning – I like that picture and I felt like sharing it on my own social media profile. Any other meaning that you derive out of it is nothing but a reflection of the unfortunate situation of your life and the things you lack in it. Gross mindsets might not change way too much. But the license to publicly speak out one's gross mindset can be shut down. Call out slut-shamers. Call out dirty patriarchy. And stop giving a damn about what a random person has to comment on your clothes. Do these 3 things and slowly but surely , creeps who want to say creepy things will be so scared to spit out the poison that they will learn to keep it within themselves. I'd like to sum up this slightly long post with a quote I read recently on Social Media – " Oh my favourite season will be the Fall of Patriarchy 🍁 " Image shot by @rexphotography.in 💫

A post shared by Ahaana Krishna (@ahaana_krishna) on

എന്നാൽ നടൻ ടോവിനോ പങ്കുവച്ച സിക്സ് പാക്ക് ശരീരത്തിന്റെ ചിത്രത്തിനു താഴെ വന്ന അഭിനന്ദന കമന്റുകളും അനശ്വരയുടെ പോസ്റ്റിന് താഴെ വന്ന തെറിവിളികളും കൂട്ടി ചേർത്തും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. സമൂഹത്തിലെ ഇരട്ടത്താപ്പ് തുറന്നു കാണിച്ചുള്ള ഈ പോസ്റ്റും വൈറലായി മാറുന്നുണ്ട്.
നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ, എസ്തർ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

cp-webdesk

null