തമിഴകത്ത് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന് ഏ.ആര് മുരുഗദോസും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നു. വിജയ് നായകനാകുന്ന അടുത്ത ചിത്രം മുരുഗദോസ് സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹങ്ങള്‍. എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നു വിജയ് മുരുഗദോസ് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ശേഷമാണ് മുരുഗദോസ് – ശിവ കാര്ത്തികേയന് ടീം ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.
ശിവകര്ത്തികേയന് അനുസരിച്ചു കഥയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാകും ചിത്രം ഒരുക്കുക. അതേസമയം സവിധായകന് ശശിയുടെ ചിത്രത്തിലാണ് ശിവകാര്ത്തികേയന് അടുത്തതായി അഭിനയിക്കുന്നത്. ഡോക്ടര്‍, അയളാന് എന്നീ ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്റെ ഉടന്‍ റിലീസാകുന്ന ചിത്രങ്ങള്‍. ഹോളിവുഡ് ചിത്രം ലയണ്‍ കിങ്ങിന്റെ മാതൃകയില്‍ ഒരു ബിഗ് ബഡ്ജറ്റ് ആനിമേഷന്‍ സിനിമ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് മുരുഗദോസ്. ഈ ചിത്രത്തിന് ശേഷമായിരിക്കും ശിവകര്‍ത്തികേയനും ഒന്നിച്ചുള്ള സിനിമ ആരംഭിക്കുന്നത്.