Cinemapranthan

മെഷിൻ ഗണ്ണും, ചുറ്റികയുമേന്തി മോഹൻലാൽ, കൂടെ, ബുള്ളറ്റ് ചെയിനും , കഠാരയും നക്കിൾസും – പ്രേക്ഷകർക്ക് മുന്നിൽ ഒരുപിടി ബ്രില്യൻസുകളുമായി ‘റമ്പാ’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

‘റമ്പാൻ’ ടൈറ്റിലിന് മുകളിലുള്ള ഒരു നീണ്ട ബുള്ളറ്റ് ബൈക്ക് ചെയിൻ, ടൈറ്റിൽ ടെസ്റ്റിന്റെ ഇരുവശത്തുമുള്ള രണ്ടു സ്ത്രീകളുടെ ഛായാചിത്രങ്ങൾ, അതിന്റെ കൂടെ ടെക്സ്റ്റിൽ ഉൾപ്പെടുത്തിയ ചുറ്റിക, കഠാറ, നക്കിൾസ് അങ്ങനെ ഒരുപിടി ബ്രില്യൻസുകൾ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിൽ ഒളിഞ്ഞിരുപ്പുണ്ട്.

null

മലയാളപ്രേക്ഷകരെ അത്ഭുതപ്പെടുത്തി, ജോഷി-മോഹൻ ലാൽ ചിത്രം ‘റമ്പാ’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. വലിയൊരു ഇടവേളക്കു ശേഷം, ജോഷി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ചെമ്പൻ വിനോദ് ജോസാണ്.

ഒരുപാട് ബ്രില്യൻസ് എലമെന്റ്സ് ‘റമ്പാ’ന്റെ മോഷൻ പോസ്റ്ററിൽ അണിയറ പ്രവർത്തകർ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. രാത്രി പശ്ചാത്തലമാക്കി ഒരു വശത്തു അരണ്ട വെളിച്ചമുള്ള നാട്ടിൻപുറവും, ഒരു ക്രിസ്ത്യൻ പള്ളിയും. മറുവശത്ത്, വർണ്ണ വെളിച്ചങ്ങൾ കൊണ്ട് നിറഞ്ഞ നിൽക്കുന്ന പാശ്ചാത്യ നഗരവും, ‘ഐവിവൈ ജന്റിൽസ്മാൻ ക്ലബ്’ എന്ന പേരിട്ട നൈറ്റ് ക്ലബ്ബും. അതിനു നടുവിൽ ഒരു നീണ്ട റോഡിനോട് അഭിമുഖമായി ഒരു കാറിനു മുകളിൽ ഒരു കയ്യിൽ ചുറ്റികയും, മറുകയ്യിൽ മെഷിൻ ഗണ്ണുമായി നിൽക്കുന്ന മോഹൻ ലാൽ.

റമ്പാൻ’ ടൈറ്റിലിന് മുകളിലുള്ള ഒരു നീണ്ട ബുള്ളറ്റ് ബൈക്ക് ചെയിൻ, ടൈറ്റിൽ ടെസ്റ്റിന്റെ ഇരുവശത്തുമുള്ള രണ്ട് സ്ത്രീകളുടെ ഛായാചിത്രങ്ങൾ, അതിന്റെ കൂടെ ടെക്സ്റ്റിൽ ഉൾപ്പെടുത്തിയ ചുറ്റിക, കഠാര, നക്കിൽസ് അങ്ങനെ ഒരുപിടി ബ്രില്യൻസ് ചിത്രത്തിന്റെ മോഷൻ പോസ്റ്റിൽ ഒളിഞ്ഞിരിക്കുന്നു.

ഇന്ത്യയിലും, വിദേശത്തുമായി ചിത്രീകരിക്കാനൊരുങ്ങുന്ന റമ്പാൻ നിർമ്മിക്കുന്നത് ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ് , എയ്ൻസ്റ്റീൻ സാക് പോൾ, ശൈലേഷ് ആർ സിങ് എന്നിവരാണ്.
ഛായാഗ്രാഹണം:സമീർ താഹിർ, എഡിറ്റർ: വിവേക് ഹർഷൻ, മ്യൂസിക് :വിഷ്ണു വിജയ് കോസ്റ്റും ഡിസൈനർ: മഷർ ഹംസ, മേക്ക്അപ്പ് : റൺസ് സേവ്യർ..

Jayanthan

null