Cinemapranthan

പ്രേക്ഷകർക്ക് ഒരു വേറിട്ട വിഷ്വൽസ് സമ്മാനിച്ച് ‘ഖൽബി’ന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങി.

35ലധികം പുതുമുഖങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവിന്റെ നിർമ്മാണത്തിൽ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘ഖൽബി’ന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങി. ‘ഇടി’, ‘മോഹൻലാൽ’ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യാഹിയ സംവിധാനം ചെയുന്ന ഈ ചിത്രം ആലപ്പുഴ പശ്ചാത്തലമാക്കി റൊമാന്റിക്ക് -സെലിബ്രേഷൻ ജോണറിലാണ് ഒരുങ്ങുന്നത് .

null

35ലധികം പുതുമുഖങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു, ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവിന്റെ നിർമ്മാണത്തിൽ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘ഖൽബി’ന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങി. ‘ഇടി’, ‘മോഹൻലാൽ’ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യാഹിയ സംവിധാനം ചെയുന്ന ഈ ചിത്രം ആലപ്പുഴ പശ്ചാത്തലമാക്കി റൊമാന്റിക്ക് -സെലിബ്രേഷൻ ജോണറിലാണ് ഒരുങ്ങുന്നത് . ‘മൈക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ്, പുതു മുഖം നേഹ നസ്നീൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലേക്കെത്തുന്നു.

മികവുറ്റ വിഷ്വൽസ് കൊണ്ടും, എഡിറ്റിംഗ് കട്ട്സ് കൊണ്ടും, പശ്ചാത്തല സംഗീതം കൊണ്ടും ഒരു മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് ഖൽബിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസർ സമ്മാനിക്കുന്നുണ്ട്.

5 സംസ്ഥാനങ്ങളിലായി ചീത്രീകരിച്ച ഈ ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത് ആലപ്പുഴയിലാണ്. ആലപ്പുഴ പശ്ചാത്തലമാക്കി ഒരു വ്യത്യസ്തമായ പ്രണയ കഥ പറയുന്ന ചിത്രത്തിൽ സ്ക്രീനകത്തും പുറത്തും ഒരുപാട് പ്രതിഭകളായ പുതുമുഖങ്ങൾ അണിനിരക്കുന്നുണ്ട്. സുഹൈൽ എം കോയയും, സാജിദ് യാഹിയയും തിരക്കഥയെഴുതിയ ചിത്രത്തിന്റെ സഹ നിർമ്മാണം വിനയ് ബാബുവും ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസും , എഡിറ്റിംഗ് അമൽ മനോജും പശ്ചാത്തല സംഗീതം പ്രകാശ് അലക്‌സും കൈകാര്യം ചെയ്തു.

സംഗീത സംവിധാനം : പ്രകാശ് അലക്സ് , വിമൽ നാസർ , നിഹാൽ സാദിഖ്, ലിറിക്‌സ് : സുഹൈൽ എം കോയ, പ്രൊഡക്ഷൻ കൺട്രോളർ : ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ : അനീസ് നാടോടി, ആർട്ട് : അസ്സീസ് കരുവാരകുണ്ട്, കോസ്റ്റുംസ്: സമീറ സനീഷ്, മേക്കപ്പ് : നരസിംഹ സ്വാമി, ക്രീയേറ്റീവ് സപ്പോർട്ട് : സുനീഷ് വാരനാട് , സാന്റോജോർജ് , ആനന്ദ് പി. എസ് , ജിതൻ സൗഭോഗം വി, ദീപക് എസ് തച്ചേട്ട്
സ്റ്റണ്ട് : മാഫിയ ശശി , ഫീനിക്സ് പ്രഭു & രാജശേഖർ മാസ്റ്റർ, കൊറിയോഗ്രാഫി: റിഷ്ധാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : വിജിത്ത്, അസ്സോസിയേറ്റ് ഡയറക്ടർ : ആസിഫ് കുറ്റിപ്പുറം, മിക്സിങ്: അജിത് ജോർജ്, SFX : ധനുഷ് നായനാർ , ഡിജിറ്റൽ മാർക്കറ്റിംഗ് : സിനിമ പ്രാന്തൻ, കാസ്റ്റിംഗ് : അബു വളയംകുളം, സ്റ്റീൽസ് : വിഷ്ണു എസ് രാജൻ, പി ആർ ഓ : വാഴൂർ ജോസ്, DI studio : 24സെവൻ സ്റ്റുഡിയോസ് ,Colorist : ബിലാൽ റഷീദ് ,VFX : ലൂമ എഫ് എക്സ് ,ടൈറ്റിൽ അനിമേഷൻ : നിതീഷ് ഗോപൻ

cp-webdesk

null