Cinemapranthan
null

രസകരമായ ഗ്രാമീണ കഥ പറയുന്ന ഇന്ദ്രൻസ് ചിത്രം ‘കുണ്ഡലപുരാണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ന്ദ്രൻസിനെ നായകനാക്കി, വടക്കൻ കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിന്റെയും, അവിടത്തെ ജനങ്ങളുടെയും കഥ പറയുന്ന, ഗ്രാമീണ ചിത്രം ‘കുണ്ഡലപുരാണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സന്തോഷ് പുതുകുന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മേനോക്കിൽ ഫിലിംസിന്റെ ബാനറിൽ, ടി.വി .അനിൽ ആണ്, സഹനിർമ്മാണം സുഭാഷ് അടിയോടി. ചിത്രം ഉടൻ റീലീസിനു തയ്യാറെടുത്തതായി അണിയറ പ്രവർത്തകർ അറിയിച്ചു.

null

ഇന്ദ്രൻസിനെ നായകനാക്കി, വടക്കൻ കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിന്റെയും, അവിടത്തെ ജനങ്ങളുടെയും കഥ പറയുന്ന, ഗ്രാമീണ ചിത്രം ‘കുണ്ഡലപുരാണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സന്തോഷ് പുതുകുന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മേനോക്കിൽ ഫിലിംസിന്റെ ബാനറിൽ, ടി.വി .അനിൽ ആണ്, സഹനിർമ്മാണം സുഭാഷ് അടിയോടി. ചിത്രം ഉടൻ റീലീസിനു തയ്യാറെടുത്തതായി അണിയറ പ്രവർത്തകർ അറിയിച്ചു.

വടക്കൻ കേരളത്തിലെ ജലലഭ്യത രൂക്ഷമായ കൊച്ചു ഗ്രാമം. അവിടെ ജനങ്ങൾക്ക് ആശ്രയമായ ഒരു വറ്റാ കിണർ. ആ കിണറുമായി ബന്ധപെട്ടു ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ രസകരമായ ജീവിത കഥയാണ് സിനിമ പങ്കു വെക്കുന്നത്. ഇന്ദ്രൻസ്, നായകനാകുന്ന ചിത്രത്തിൽ, രമ്യ സുരേഷ്, ദിനേശ് പ്രഭാകർ, ബാബു അന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ശിവാനി, മധുസൂദനൻ, സുധാകരൻ, രവി പട്ടേന, എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു. വി.സുധീഷ് കുമാർ തിരക്കഥ രചിച്ച ചിത്രത്തിന്റെ, ഛായാഗ്രഹണം ശരൺ ശശിധരനും, പശ്ചാത്തല സംഗീതം :രാഹുൽ സുബ്രഹ്മണ്യനും, ചിത്രസംയോജനം ഘനശ്യാമും, സംഗീതം:ബ്ലെസ്സൽ തോമസും, നിർവഹിക്കുന്നു.

ശബ്ദമിശ്രണം: രഞ്ജു രാജ് മാത്യു, ഗാനരചന : വൈശാഖ് സുഗുണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :രജിൽ കെയ്സി, ആക്ഷൻ കൊറിയോഗ്രാഫി: ബ്രൂസ് ലീ രാജേഷ്, വസ്ത്രാലങ്കാരം:സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ : അരവിന്ദൻ കണ്ണൂർ, കലാസംവിധാനം : സി. മോൻ വയനാട്, ചമയം: രജീഷ് പൊതുവാൾ, ചീഫ് അസ്സോസിയേറ്റ് ക്യാമറമാൻ : സുജിൽ സായ്, സ്റ്റിൽസ് : ജിഷ്ണു സായ് ആനന്ദ്,
പി ആർ ഓ: മഞ്ജു, നിർമ്മൽ ബേബി, വി എഫ് എക്സ് : സാറ്റർഡേ സൺ‌ഡേ ഫിലിംസ്, ഓൺലൈൻ മാർക്കറ്റിംഗ് :സിനിമ പ്രാന്തൻ, പരസ്യകല: കുതിരവട്ടം ഡിസൈൻസ്.

cp-webdesk

null
null