Cinemapranthan

ഡാൻസ് പാർട്ടി : പ്രേക്ഷകർക്ക് നർമ്മ വിരുന്നൊരുക്കി ഒരു കളർഫുൾ എന്റർറ്റൈനർ….

‘രസകരമായ കഥാഗതി കൊണ്ടും, നർമ്മ രംഗങ്ങൾ കൊണ്ടും പ്രേക്ഷകർക്ക്, ഒരു ആഘോഷ വിരുന്നൊരുക്കിയ ഒരു മനോഹരചിത്രം, ഒറ്റവാക്കിൽ ഡാൻസ് പാർട്ടി എന്ന ചിത്രത്തെ കുറിച്ച് പറയാൻ സാധിക്കുക. വിഷ്ണു ഉണ്ണികൃഷ്ണൻ , ശ്രീനാഥ് ഭാസി , ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഡാൻസ് പാർട്ടി’. അനിക്കുട്ടൻ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാസാരം.

null

അനിക്കുട്ടന്റെ അച്ഛൻ മരിച്ച ശേഷം, അനിയേയും, അവന്റെ അമ്മയേയും കാര്യങ്ങൾ നോക്കിയത് ബോബനും ബോബന്റെ കുടുംബവുമാണ്.ബോബന്റെ അനിയനാണ് ബോബി. തന്റെ കാമുകി അനിതക്കു വേണ്ടി അനിത അംഗമായ ഡാൻസ് ഗ്രൂപ്പിൽ കയറിപ്പറ്റാൻ അനിക്കുട്ടൻ ശ്രമിക്കുന്നു. അതിനിടയിൽ അനികുട്ടന്റേയും, ബോബനന്റെയും, ബോബിയുടെയും ജീവിതത്തിൽ ചില സുപ്രധാന വഴിത്തിരിവുകൾ ഉണ്ടാവുന്നു. പിന്നീടുണ്ടുള്ള സംഭവ വികാസങ്ങൾ ആണ് സിനിമ സംസാരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ , ഡാൻസിന്റെയും പാട്ടിന്റെയും ഒരു പുതു വൈബ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

പെർഫോമൻസിന്റെ കാര്യമെടുത്താൽ, കേന്ദ്ര വേഷങ്ങളിൽ എത്തിയ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ, പ്രീതി രാജേന്ദ്രൻ എന്നിവർ സ്‌ക്രീനിൽ പെർഫോമൻസ് കൊണ്ട് തിളങ്ങിയെന്നു തന്നെ പറയാം. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ​ഗോപാലകൃഷ്ണൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി അതുപോലെ സിനിമയുടെ നട്ടെല്ലായി മാറുന്നത് ഇതിന്റെ അണിയറ പ്രവർത്തകരാണ്. ബിനു കുര്യൻ ഛായാഗ്രഹണവും, വി സാജന്റെ എഡിറ്റിങ്ങും , രാഹുൽ രാ​ജ്, ബിജിബാൽ, വി3കെ എന്നിവരുടെ പാട്ടുകളും , രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതവും , സതീഷ് കൊല്ലത്തിന്റെ കലാ സംവിധാനവും സിനിമയുടെ ഔട്ട്പുട്ടിനെ ഉയർത്തുന്നുണ്ട്. പ്രേക്ഷകർക്ക് മികച്ച തീയേറ്റർ എക്സ്‌പീരിയൻസ് സമ്മാനിക്കുന്ന ഒരു അടിപൊളി എന്റെർറ്റൈനർ..

cp-webdesk

null