നടൻ അപ്പാനി ശരത്ത് തിരക്കഥാകൃത്താകുന്നു. ‘ചാരം’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോമി ജോസഫ് ആണ്. ശരത് അപ്പാനി കഥയും തിരക്കഥയും രചിക്കുന്ന ത്രില്ലർ സ്വഭാവമുള്ള സിനിമയിൽ താരം തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ സിനോജ് വർഗീസ്,
ഓട്ടോ ശങ്കറിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ സെൽവ പാണ്ഡ്യൻ, രാജേഷ് ശർമ, ജെയിംസ് ഏലിയാ തുടങ്ങിയ താര നിറയും സിനിമയിൽ അണിനിരക്കുന്നുണ്ട്. കോവിഡ്നിയന്ത്രണങ്ങൾ പാലിച്ച് സെപ്റ്റംബർ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
നവാഗതനായ നിതിൻ ദയാൻ ആണ് ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് മനു എസ് പ്ലാവി, ഓട്ടോ ശങ്കർ എഡിറ്റർ നിഖിൽ ശ്രീകുമാർ എഡിറ്റിങ്ങും, തൊട്ടപ്പൻ എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയ ലീല.എൽ.ഗിരീഷ് കുട്ടൻ സംഗീതവും നിർവഹിക്കുന്നു. അജീഷ് ദാസന്റേതാണ് വരികൾ. ദീപക് അലക്സാണ്ടറർ
ചിത്രത്തിനായി പശ്ചാത്തലസംഗീതം ഒരുക്കുന്നു. സെന്റ്.മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ ജോമി ജോസഫ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷന് വളരെയേറെ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ണർ സാം ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീലാൽ, ആർട്ട് ഡയറക്ഷൻ – കൃപേഷ്.