നടന് പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃത ഇന്ന് ആറാം പിറന്നാൾ ആഘോഷിക്കുകയാണ്. ജന്മദിനത്തില് മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ദേയമാകുന്നു.
“പിറന്നാൾ ആശംസകൾ അല്ലി, നീയാണ് അച്ഛന്റെയും അമ്മയുടെയും സന്തോഷവും പ്രകാശവും .എന്റെ ഒരു ഭാഗം നീ കുട്ടിയായി തന്നെ ഇരിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റൊരു ഭാഗം നിന്റെ ഈ വളർച്ചയിൽ അഭിമാനം കൊള്ളുന്നു . ഇതുപോലെ അത്ഭുതം നിറഞ്ഞതും ലോകത്തോടുള്ള സ്നേഹം നിറഞ്ഞതുമായ വഴികളിലൂടെ വളരുക”- പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു
മകളുടെ വിശേഷങ്ങള്‍ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും കുട്ടിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നില്ല.
കുറെ നാളുകൾക്ക് ശേഷമാണ് അലംകൃതയുടെ ചിത്രം താരങ്ങൾ പോസ്റ്റ് ചെയ്യുന്നത്. നിറചിരിയോടെ കൈവീശി നില്ക്കുന്ന അല്ലിയുടെ ചിത്രമാണ് പൃഥ്വി കുറിപ്പിനൊപ്പം പങ്കുവച്ചത്.