തൊണ്ണൂറുകളിലേ സിനിമാക്കാർ വഴിവക്കിലും പീടിക തിണ്ണയിലും കല്യാണവീടുകളിലും മാത്രം ഒരു കാരണവരെ പോലെ ചെറിയ വേഷത്തിൽ പിടിച്ചിരുത്തിയ ഇദ്ദേഹത്തെ ഓർമ്മയുണ്ടോ.. നരച്ച താടിയും മീശയും മുടിയും മുഖത്തൊരു ഉണ്ണിയൊക്കെയായി ചെറിയ വേഷങ്ങളിൽ വന്നു പോകുന്ന സാന്റോ കൃഷ്‌ണനെ.. അതികം ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തെ കുറിച്ച് വെറുതെയൊന്നു പ്രാന്തൻ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം ശെരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. മീശ മാധവനും ആകാശ ഗംഗയും അടക്കം കുറച്ചു ചിത്രങ്ങളിൽ മാത്രം കണ്ട് പരിചയമുള്ള ഈ മുഖം സത്യത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, സിംഹള, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ആയിരത്തിൽ പരം സിനിമകളിൽ തെളിഞ്ഞിട്ടിട്ടുണ്ടെത്രെ..അതും എം ജി ആർ, എന്‍ ടി ആര്‍ ഉൾപ്പെടെയുള്ള പ്രഗൽപ്പരൊപ്പം. സിനിമകളിൽ സംഘട്ടനം ത്യാഗരാജൻ എന്ന് പേര് തെളിയുമ്പോൾ കൈയടിച്ച കാലത്ത് പ്രാന്താനറിയില്ലായിരുന്നു സാന്റോയുടെ ശിഷ്യനായിരുന്നു ത്യാഗരാജൻ എന്ന്.
മലയാളികൾ മറന്ന മലയാളികളിൽ അറിയാതെ പോയ സാന്റോ കൃഷ്ണന്റെ ജീവിതത്തെ കുറിച്ചാണ് പ്രാന്തൻ ഇവിടെ കുറിക്കുന്നത്
1932 ല്‍ മഹാത്മാ ഗാന്ധിയുടെ ഒറ്റപ്പാലം സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ പുളകിതനായി തന്റെ സ്കൂളിലെ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ കാണിച്ചിരുന്ന ജാതിവിവേചനത്തിനെതിരെ പ്രതികരിക്കാൻ തുനിഞ്ഞിറങ്ങിയതിന് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടൊരു പന്ത്രണ്ട് വയസുകാരൻ പയ്യനുണ്ടായിരുന്നു. ചെറുപ്രായത്തിലേ വലിയ തീരുമാനങ്ങളെടുക്കാനുള്ള ഉറച്ച മനസും ബലമുള്ള ശരീരവുമുണ്ടായിരുന്ന ഒരു പാലക്കാട്ടുകാരൻ പയ്യൻ കൃഷ്ണന്‍ നായര്‍. തന്റെ വിദ്യാഭ്യാസം മുടങ്ങിയതിൽ മനം നൊന്ത് മദ്രാസിലേക്ക് കള്ളവണ്ടി കയറി പിൽക്കാലത്ത് സിനിമ നടനും, സ്റ്റൻഡ് മാസ്റ്ററും, ഗുസ്തിക്കാരനും മൊക്കെ ആയി മാറിയ സാന്റോ കൃഷ്ണൻ.
മുപ്പതുകളുടെ അവസാനം മോഡേണ്‍ തിയേറ്റഴ്സ് കമ്പ രാമായണത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘കല്‍വിയിന്‍ വെട്രി’ എന്ന തമിഴ് ചിത്രത്തില്‍ സുബ്ബയ്യാ ഭാഗവതര്‍ അവതരിപ്പിച്ച കമ്പരുടെ കഥാപാത്രം സമുദ്ര തീരത്ത് ചെന്ന് പാട്ടുപാടി സരസ്വതി ദേവിയെ പ്രസാദിപ്പിയ്ക്കുന്ന രംഗത്തില്‍ അവിടെ സരസ്വതി ദര്‍ശന ഭാഗ്യം തേടിയെത്തിയ പലരില്‍ ഒരാളായി വെറുതെ കടൽത്തീരത്ത് കാറ്റ് കൊള്ളാൻ ഇറങ്ങിയ കൃഷ്ണന്‍ നായരും ഇടംപിടിച്ചു.. എന്തായാലും ആ സരസ്വതി കടാക്ഷം വെറുതെയായില്ല.. കൃഷ്ണന്‍ നായരുടെ ഭാഗ്യത്തിന് ആ മുഖം ക്യാമറയില്‍ പതിഞ്ഞു.. തിയറ്റര്‍ സ്ക്രീനിലും അത് തെളിഞ്ഞു കണ്ടു. പിന്നീട് തമിഴ് സിനിമകളില്‍ ചെറിയ ചെറിയ കഥാപാത്രങ്ങള്‍ കൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചുതുടങ്ങി. സിനിമ a അടിതടകളും അഭ്യാസമുറകളും വശമുണ്ടായിരുന്നതിനാല്‍, അഭിനയിച്ചിരുന്ന സിനിമകളിലൊക്കെ സംഘട്ടന സംവിധാനവും സാന്‍ഡോ കൃഷ്ണന്‍ തന്നെ നിര്‍വഹിച്ചു.. അങ്ങനെ സാന്‍ഡോ കൃഷ്ണനു സ്റ്റണ്ട് കൃഷ്ണന്‍ എന്ന പേരും ലഭിച്ചു.
അമ്പതുകളുടെ അവസാനം റിലീസായ സമ്പൂര്‍ണ്ണ രാമായണം എന്ന സിനിമയിലെ ഹനുമാന്‍ വേഷമാണ് ഒരു അഭിനേതാവ് എന്ന നിലയിൽ സാന്‍ഡോ കൃഷ്ണന്‍റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രം.. ആ സിനിമയില്‍ നിന്നും ലഭിച്ച 25000 രൂപയായിരുന്നു അഭിനേതാവെന്ന നിലയില്‍ സാന്‍ഡോ കൃഷ്ണന് ലഭിച്ച ഏറ്റവും ഉയര്‍ന്ന ശമ്പളവും.. ഏതാണ്ട് രണ്ടര വര്‍ഷത്തോളം ഈ സിനിമയ്ക്ക് വേണ്ടി സാന്‍ഡോ കൃഷ്ണന്‍ പ്രവര്‍ത്തിച്ചു.. ആ സമയത്ത് മറ്റു സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി സഹകരിയ്ക്കാൻ സാധിച്ചില്ല.. അതിനാല്‍ തനിയ്ക്ക് വന്ന സിനിമകള്‍ അദ്ദേഹം ശിഷ്യന്‍ പുലികേശിയ്ക്കും മറ്റൊരു ശിഷ്യന്‍ ത്യാഗരാജനും കൊടുത്തു. അവർക്ക് സംഘട്ടന സംവിധായക പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത് സാന്‍ഡോ കൃഷ്ണനിലൂടെ ആയിരുന്നു.
പിന്നീട് മലയാളത്തിൽ “സത്യഭാമ” എന്ന ചിത്രത്തിൽ ‘ജാംബവാന്‍’ എന്ന വില്ലൻ കഥാപാത്രത്തിലൂടെയും സാന്റോ ശ്രദ്ധ നേടിയെങ്കിലും കൂടുതൽ അവസരങ്ങൾ മലയാളത്തിൽ സാന്റോയെ തേടി വന്നില്ല വന്നതത്രയും ചെറിയ കഥാപാത്രങ്ങൾ മാത്രം. പ്രായം തളര്‍ത്തി തുടങ്ങിയ കാലത്തും സാന്‍ഡോ കൃഷ്ണനെ തേടി ചെറിയ വേഷങ്ങൾ വരുന്നത് തുടര്‍ന്നു.. തൊണ്ണൂറുകളിലെ വിവിധ മലയാള സിനിമകളിലും വഴിവക്കിലും പീടിക തിണ്ണയിലും കല്യാണവീടുകളിലും ഒകെ ആയിരുന്നു സാന്റോ കൃഷ്ണന്റെ സ്ഥാനം.. അദ്ദേഹത്തെ അവസാനം കണ്ടത് ഒരു പക്ഷെ മീശ മാധവനിലാവും