Cinemapranthan

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം; ആസിഫ് അലിയും സൗബിനും പ്രധാനതാരങ്ങൾ

നവാഗതനായ നവാസ് നാസർ ആണ് സംവിധാനം

ഇന്ന് പിറന്നാൾ ദിനം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ താരം ആസിഫ് അലി. നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ഏറ്റവും പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്. നവാഗതനായ നവാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയും സൗബിൻ ഷാഹിറും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് തങ്കം. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം നിർവ്വഹിക്കുന്നത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഹിറ്റ് ചിത്രം ‘തല്ലുമാലയുടെ’ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു നവാസ് നാസർ. അതെ സമയം ആസിഫ് അലിയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം ‘കൂമൻ’ ആണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്.

cp-webdesk

null