Cinemapranthan
null

‘ദളപതി 67’ല്‍ മലയാളി താരം മാത്യു തോമസും

സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

null

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ദളപതി 67’ല്‍ മലയാളി താരം മാത്യു തോമസും. മാത്യു തോമസിന്റെ തമിഴിലെ കന്നി ചിത്രമാണ് ‘ദളപതി 67’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൽ വേഷമിടുന്ന പ്രധാന താരങ്ങൾ ആരൊക്കെയെന്ന് പ്രഖ്യാപിച്ചു കൊണ്ട് അണിയറ പ്രവർത്തകർ പോസ്റ്റ് പങ്ക് വെച്ചത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്, തമിഴ് നടി പ്രിയ ആനന്ദ് എന്നിവരും എത്തുന്നുവെന്നും സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ അറിയിച്ചിരുന്നു. നടൻ അർജുനും ചിത്രത്തിൽ വേഷമിടുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ.

‘ദളപതി 67ന്റെ വൺ ലൈനർ കേട്ടപ്പോൾ, ആ നിമിഷത്തിൽ തന്നെ എനിക്ക് ഈ സിനിമയുടെ ഭാഗമാകണമെന്ന് തോന്നി, ഈ യാത്ര ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് ഞാൻ ഇപ്പോൾ’ എന്നാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനെ പറ്റി സഞ്ജയ് ദത്ത് പറഞ്ഞത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളിൽ മാസ്സ് വിജയം തീർത്തെത്തിയ ‘മാസ്റ്റർ’ ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. ജനുവരി 2 ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദ് സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണ രചന ഒരുക്കുന്നത് ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ്.

cp-webdesk

null
null