പുതുവര്ഷാരംഭത്തിൽ തന്നെ തമിഴ്- മലയാളം ഇൻഡസ്ടറി പിടിച്ചെടുക്കാനുള്ള ഐറ്റവുമായാണ് മഞ്ജു വാര്യരുടെ വരവ്. തമിഴിൽ തല അജിത്തിനൊപ്പം ‘തുനിവ്’ ൽ നായിക വേഷത്തിലും, അറബ്- മലയാളം ചിത്രം ‘ആയിഷ’യിൽ ടൈറ്റിൽ കഥാപാത്രവുമായാണ് താരം എത്തുന്നത്.
വര്ഷത്തിലോ മാസത്തിലോ ആകസ്മികമായി സംഭവിക്കുന്ന പോലല്ല.. ഒരേ ആഴ്ചയിൽ ആണ് ഒരു താരത്തിന്റെ രണ്ട് വമ്പൻ ചിത്രങ്ങൾ തമ്മിൽ ക്ലാഷ് റിലീസിന് തയ്യാറെടുക്കുന്നത്.
സൂപ്പർ താര ചിത്രങ്ങളിൽ പൊതുവെ നായിക പ്രാധാന്യമില്ലാത്ത വേഷങ്ങളിൽ കൊണ്ടുപോയി മലയാളം ഇൻഡസ്ടറി നടിമാരെ കാസറ്റ് ചെയ്യുന്നൊരു പതിവുണ്ടായിരുന്നു തമിഴിൽ. എന്നാൽ അതിൽ നിന്നെല്ലാം വിഭിന്നമായി അജിത്തിനൊപ്പം തന്നെ സ്ക്രീൻ സ്പേസ് ഉള്ള കൺമണി എന്ന കഥാപത്രത്തെ ആണ് തുനിവ് ൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ട്രെയിലറിൽ വ്യത്യസ്ത ഗെറ്റ് അപ്പിൽ തലയ്ക്കൊപ്പം തലയെടുപ്പോടെ തകർക്കുന്ന മഞ്ജു വാര്യർ അതിനു തെളിവാണ്. ആക്ഷൻ ത്രില്ലെർ ആയി വരുന്ന തുനിവ് ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 11 ന് ആണ് റിലീസ്.
മറ്റൊരു ചിത്രം ആയിഷ ആണ്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന,സുഡാനി ഫ്രം നൈജീരിയ ഒരുക്കിയ സക്കറിയ നിർമ്മിക്കുന്ന, മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആയിഷ’ മേല്പറഞ്ഞ പോലെ അറബിക്, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രമാണ്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ ഒരു ഇന്ത്യൻ സിനിമ റിലീസ് ചെയ്യുന്നത് ഇത് ആദ്യമായാണ്. മാത്രമല്ല 70ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരുപാട് പ്രേത്യേകതകളും ഒരുപാട് മികച്ച കലാകാരന്മാരും ടെക്‌നീഷ്യൻസ് ഒന്നിക്കുന്ന ‘ആയിഷ’ കോൺടെന്റ് കൊണ്ടും മേക്കിങ് കൊണ്ടും ഞെട്ടിക്കൻ പോകുന്ന ചിത്രമായിരിക്കും. പ്രതീക്ഷ തെറ്റിയില്ലെങ്കിൽ ഈ വർഷാരംഭം തമിഴ്- മലയാളം ഇൻഡസ്ടറി മിക്കവാറും മഞ്ജു വാര്യർ തൂകും