Cinemapranthan

വ്യാജ അക്കൗണ്ടിന് എതിരെ നടി ശാലു കുര്യൻ; അശ്ലീല ചാറ്റിന് തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി താരം

null

തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിന് എതിരെ നടി ശാലു കുര്യൻ രംഗത്ത്. ഇൻസ്റ്റഗ്രാം പേജില്‍ ലൈവിലെത്തിയാണ് ശാലു കുര്യൻ ഇക്കാര്യം അറിയിച്ചത്. ജിൻസി എന്ന പേരിലുള്ള അക്കൗണ്ടിലാണ് തന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്നും ശാലു കുര്യൻ വ്യക്തമാക്കി. ഫേക്ക് അക്കൗണ്ടിന്റെ ഇൻസ്റ്റാഗ്രാം ലിങ്കും ശാലു കുര്യൻ കമന്റ് ചെയ്‍തിട്ടുണ്ട്.

വ്യാജ അക്കൗണ്ടിന് എതിരെ പരാതി നല്‍കിയിട്ടുണ്ട്. അശ്ലീല ചാറ്റുകളാണ് തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ അക്കൌണ്ടില്‍ നിന്ന് നടക്കുന്നത്. തന്റെ ഫോട്ടോകള്‍ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്. ജിൻസി എന്ന പേരിലാണ് വ്യാജ അക്കൗണ്ടെന്നും ശാലു കുര്യൻ പറയുന്നു. എന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നുള്ള അശ്ലീല ചാറ്റുകളൊന്നും തന്റെ അറിവോടല്ലെന്ന് വ്യക്തമാക്കാനാണ് താൻ വന്നത് എന്നും താരം പറയുന്നു.

cp-webdesk

null