Cinemapranthan

‘സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല, നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ‍ഞാൻ ഉദ്ദേശിച്ചത്’: മീനാക്ഷി

null

ബാലതാരമായി വന്ന് വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണ് നടിയും അവതാരികയുമായ മീനാക്ഷി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചില കമന്റുകൾക്കും ചർച്ചകൾക്കും കാരണമായിരിക്കുന്നത്. മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രവും അതിന് നൽകിയ തലക്കെട്ടുമാണ് ട്രോളൻമാരുടെ ശ്രദ്ധയിൽ പെട്ടത് . പുതിയതായി എടുത്തൊരു ചിത്രത്തിൽ ഷൂസ് കയ്യിലേന്തി നിൽക്കുകയാണ് മീനാക്ഷി. ‘ഷൂ.. ഷൂ’ എന്ന തലക്കെട്ടും മീനാക്ഷി ഈ ചിത്രത്തിന് നൽകിയിരുന്നു.

വളരെ പെട്ടന്ന് തന്നെ ചില കമന്റുകളും ട്രോളും ഈ ചിത്രവും തലക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ “നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ‍ഞാൻ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല.” എന്നായിരുന്നു മീനാക്ഷിയുടെ പ്രതികരണം. മനോരമ ന്യൂസിനോട് ആയിരുന്നു താരത്തിന്റെ ഈ പ്രതികരണം.

മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ;

‘നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ‍ഞാൻ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാൽ ലൈക്കുകൾ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകൾ നിറഞ്ഞതോടെയാണ് ‍ഞാൻ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാൻ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത് െകാണ്ട് ‘ഷൂ’ എന്ന് തലക്കെട്ട് കൊടുത്തു. അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. പോസ്റ്റ് പിൻവലിച്ചാൽ കരുതും മനപൂർവം ഇട്ടതാണെന്ന്. പിൻവലിച്ചില്ലെങ്കിൽ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല. ‍ഞാൻ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാൻ വീണ്ടും പറയുന്നു. നിങ്ങൾ ഉദ്ദേശിച്ചത് അല്ല ഇത്.’

cp-webdesk

null