ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് നേരെയെത്തിയ പരിഹാസ കമന്റുകള്‍ക്ക് തക്ക മറുപടി നദി നടി ശ്രീയ രമേഷ് ശ്രദ്ധേയയാകുന്നു . മാസ്‌ക് ധരിക്കാതെ മേക്കപ്പ് ഇട്ട് അണിഞ്ഞൊരുങ്ങി എന്ത് പ്രഹസനമാണ് എന്നിങ്ങനെയാണ് താരത്തിന്റെ പോസ്റ്റിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
”പുതിയ കോവിഡ് കേസുകളും ടിപിആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവര്‍ പറഞ്ഞും, കാണിച്ചു കൊടുത്തും മാത്രം മാസ്‌ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവര്‍ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവര്‍ ആണെന്ന് തോന്നുന്നു… അല്ലേ സുഹൃത്തുക്കളെ? (ഞാന്‍ വീട്ടിലാണ്, മതിലിനുള്ളിലാണ്, രണ്ടു മീറ്റര്‍ അടുത്ത് ആരുമില്ല)” എന്നാണ് ചിത്രം പങ്കുവച്ച് ശ്രീയ കുറിച്ചത്.
”അതു കൊണ്ട് മാസ്‌ക് വേണ്ടേ?…വീടിനുള്ളില്‍ ആണേല്‍ എന്തിനാ ചേച്ചിയേ ഇത്രയും മേക്കപ്പ് ? എന്ത് പ്രഹസനം ആണ് ഷാജി” എന്നായിരുന്നു ഈ പോസ്റ്റിനു താഴെ വന്ന കമന്റ്
ശ്രീയയുടെ മറുപടി ഇങ്ങനെ ; ”ഒരു പെണ്ണു വീട്ടില്‍ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താല്‍ അത് തോല്‍വി, എന്നാല്‍ ഒരു ആണ് കളറും അടിച്ച് വീട്ടില്‍ ഫോട്ടോ എടുത്താല്‍ അത് ജയം… താനൊക്കെ എന്ത് ജീവികളാടോ”