Cinemapranthan

മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘രാ‘: സ്നീക് പീക്ക് കാണാം

മലയാള മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങൾ

മലയാളത്തിലെ ആദ്യ സോംബി ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘രാ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്നീക് പീക്ക് ഇന്നലെ പുറത്തുവിട്ടു. പാട്ടും ഡാന്‍സും കോമഡിയും ഒന്നുമില്ലാതെ, ഭയം എന്നതിനെ മാത്രമായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. മലയാള മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങൾ.

‘നൈറ്റ്ഫാള്‍ പാരനോയ’ എന്ന ടാഗ്‌‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രമാണ് ‘രാ’. തമിഴില്‍ ‘ബ്രഹ്മപുരി’ എന്ന ഹൊറര്‍  ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന ‘സണ്ടാളകര്‍’ എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം ‘എസ്ര’യുടെ സഹരചയിതാവായ മനു ഗോപാലാണ് രചന. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബുബേക്കർ ആണ് നിർമ്മാണം. 

cp-webdesk

null