Cinemapranthan

കോവിഡ് രണ്ടാം തരംഗം: മലയാളത്തിൽ നിന്ന് അഞ്ച്‌ ഒടിടി റിലീസുകൾ

നെറ്റ്ഫ്ലിക്സിലൂടെയാണ് മെയ് 9ന് നായാട്ട് സ്ട്രീമിങ് ചെയ്യുന്നത്. നിഴൽ ആമസോൺ പ്രൈമിലൂടെ മെയ് 9ന് എത്തും

null

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മലയാള സിനിമ വീണ്ടും വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ തിയേറ്ററിൽ നിന്ന് അപ്രതീക്ഷിതമായി പിൻവലിക്കേണ്ടി വന്ന ചിത്രങ്ങളുൾപ്പടെ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിൽ മാത്രം 5 ചിത്രങ്ങളാണ് ഈ മാസം ഒടിടി യിലൂടെ എത്തുന്നത്.

കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ‘നായാട്ട്’ കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച ‘നിഴൽ’ എന്നീ സിനിമകൾ ഒടിടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് മെയ് 9ന് നായാട്ട് സ്ട്രീമിങ് ചെയ്യുന്നത്. നിഴൽ ആമസോൺ പ്രൈമിലൂടെ മെയ് 9ന് എത്തും.

ഏപ്രിൽ 8ന് തിയേറ്റർ റിലീസ് ചെയ്ത “ചതുർമുഖവും” സീ ഫൈവിലൂടെ എത്തുമ്പോൾ മാർച്ച് 25ന് റിലീസിനെത്തിയ ടൊവിനോ തോമസ് ചിത്രം “കള”യും ആമസോൺ പ്രൈമിൽ എത്തും. തിയേറ്ററിൽ മികച്ച വിജയം സ്വന്തമാക്കിയ ഓപ്പറേഷൻ ജാവയും ഈ മാസം സീ ഫൈവിൽ സ്ട്രീം ചെയ്യും .

cp-webdesk

null