കളയുടെ തിയേറ്റർ റെസ്പോൺസ് വിഡിയോയിൽ സംവിധായകൻ രോഹിത് പറയുന്നുണ്ട് ഇതൊരു പരീക്ഷണമല്ല, അത്രയ്ക്ക് വലിയ പരീക്ഷണമൊന്നും ഈ സിനിമയിലില്ല മുൻപ് ഇത്തരമൊരു സിനിമ വന്നിട്ടില്ല എന്ന വെച് ഇതൊരു പരീക്ഷണ സിനിമയാണെന്ന് പറയാൻ പറ്റുമോ എന്ന് ചോദിച്ചു. വാസ്തവത്തിൽ അത് തന്നെയാണ് കളയിൽ അനുഭവപ്പെട്ടത്. പരീക്ഷിക്കുവാൻ മാത്രമൊന്നുമില്ല കളയിൽ. മനുഷ്യനിൽ തുടങ്ങുന്ന,മനുഷ്യനിൽ വളരുന്ന,മനുഷ്യനിൽ കെട്ടി നിൽക്കുന്ന അക്രമാസക്തിയെ കുറിച്ചാണ് കളയിൽ പറയുന്നത്. മലയാള സിനിമയിൽ ഇത് മുൻപും പറഞ്ഞിട്ടുണ്ട്. ആണധികാര ബോധവും, ലാഭ മോഹവും, ധന മോഹവുമെല്ലാം നമ്മൾ മുൻപും പല മലയാള സിനിമയിൽ കണ്ടിട്ടിലെ? പല കഥാപാത്രങ്ങളിലൂടെ പല സന്ദർഭങ്ങളിലൂടെ നമുക്ക് മുന്നിൽ പദ്മരാജനും,ഭരതനും,ലോഹിതദാസുമെല്ലാം മുൻപും പ്രേക്ഷക സമൂഹത്തിന് സമ്മാനിച്ചിട്ടുണ്ട്. പക്ഷെ കഥ പറച്ചിൽ രീതിയാണ് കാലഘട്ടങ്ങളിൽ മാറുന്നത്. കളയിൽ മാറിയത് കഥ പറച്ചിൽ രീതിയാണ്.
ഒപ്പം സന്ദർഭങ്ങളാണ്.. നമ്മൾ മനുഷ്യർ അധികം ശ്രദ്ധ ചെലുത്താത്ത ബന്ധങ്ങളിലേക്കും, സാഹചര്യങ്ങളിലേക്കുമാണ് കളയുടെ കഥയും രാഷ്ട്രീയവും നിറഞ്ഞു നിൽക്കുന്നത്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം, അതിൽ പോലും നിർവചിക്കുന്ന വിവേചനം, മനുഷ്യൻ മൃഗമാകുന്ന സന്ദർഭം അങ്ങനെ കള ഇത്തരം സൂക്ഷ്മമായ പല ഘടകങ്ങളെയും വരച്ചുകാട്ടുന്നുണ്ട്. അത്കൊണ്ട് തന്നെ കള വെറുമൊരു പരീക്ഷണം എന്ന് പറഞ്ഞു നിർത്തുവാൻ സാധിക്കില്ല. പലകുറി ആവർത്തിച്ച രാഷ്ട്രീയത്തിന്റെ വേറിട്ട സഞ്ചാര ധൗത്യമാണ് കള. കള കലയോടും കലാകാരന്മാരോടും പ്രേക്ഷകനോടും സംസാരിക്കുന്നത് അടിയുറച്ച രാഷ്ട്രീയമാണ്. അത് കൊണ്ട് കള കാണണം. കേൾക്കണം.
ടോവിനോ സേഫ് ആയുള്ള കഥാപാത്രങ്ങളെ വിട്ട് ചലഞ്ചിങ് കഥാപാത്രങ്ങളിലേക് വേഷപ്പകർച്ച നടത്തുന്നുണ്ട് കളയിൽ. ഇത്രയും റിയലിസ്റ്റിക്കും കായികമായതുമായ കഥാപാത്രത്തിന് വേണ്ടി ടോവിനോ എടുത്ത എഫേർട് എടുത്ത് പറയേണ്ടതാണ് . അതിനേക്കാളുപരി സുമേഷ് മൂർ എന്ന നടൻ കളം നിറഞ്ഞാടുന്നുണ്ട് കളയിൽ . പകപോക്കലിൻറെ രൗദ്രഭാവങ്ങൾ മൂറിന്റെ കണ്ണുകളിൽ ഭദ്രമായിരുന്നു . വേടന്റെ കണ്ണിലെ തീയുമായ് മൂറിന്റെ കഥാപാത്രം ടോവിനോയുടെ ഷാജി എന്ന കഥാപാത്രത്തിനെ വേട്ടയാടുന്നത് കണ്ടറിയേണ്ട അനുഭവമാണ് .
തുടക്കത്തിൽ സ്ഥിരം വയസൻ കഥാപാത്രമാണെങ്കിലും ലാലില്ന്റെ കഥാപാത്രം ക്ലൈമാക്സ് എത്തുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ട കഥാപാത്രമായി പരിണമിക്കുന്നുണ്ട് . യുദ്ധത്തിന് പടപ്പുറപ്പാടുമായി ഇറങ്ങുന്നവർ ചില യുദ്ധങ്ങളിൽ ക്രമസമാധാനം പാലിക്കപ്പെടാൻ വിധിക്കപ്പെട്ടിരിക്കാം എന്ന് സിനിമ പറയാതെ പറഞ്ഞു പോവുന്നു.
ദിവ്യ പിള്ളയുടെ അഭിനയവും ആദ്യ പകുതിയിൽ പ്രേക്ഷകനെ ഭീതിയുടെ സ്ട്രിങ്ങിലേക്ക് കണക്ട് ചെയ്യാൻ സഹായിച്ചിട്ടുണ്ട് .പ്രമോദ് വെള്ളിയനാടിന്റെ മാണി എന്ന കഥാപാത്രവും മികച്ച പെർഫോമൻസ് കാഴ്ചവെച്ചിട്ടുണ്ട് . പതിനഞ്ചിൽ താഴെ വരുന്ന അഭിനേതാക്കളിൽ എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ച എക്കാലത്തെയും മികച്ച ചിത്രമാണ് കള .