Cinemapranthan

എവിടെ സദാചാരത്തിൻ്റെ മ്യുട്ട് ബട്ടൺ?: ശ്രദ്ധേയമായി ‘മുത്തം നൂറുവിധം’ കാസ്റ്റിങ് കാൾ വീഡിയോ

ഇന്നത്തെ കാലഘട്ടത്തെ സ്ത്രീ എന്നാണ് ടാനിയെ മുത്തം നൂറുവിധത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ‘മുത്തം നൂറുവിധം’ എന്ന സിനിമയുടെ കാസ്റ്റിങ് കാൾ വീഡിയോ. ‘നി കൊ ഞാ ചാ’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മാനോ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. ടാനി എന്ന കഥാപാത്രത്തിനായി അഭിനേതാക്കളെ അന്വേഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്നത്തെ കാലഘട്ടത്തെ സ്ത്രീ എന്നാണ് ടാനിയെ മുത്തം നൂറുവിധത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. 25 മുതല്‍ 30 വയസിന് ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഓഡിഷന് അപേക്ഷ അയക്കാം. മാർച്ച് 14 ആണ് അവസാന തിയതി

ചിത്രത്തിന്റേതായി നേരത്തെ അണിയറപ്രവർത്തകർ പുറത്ത് വിട്ട ടീസർ ഏറെ വൈറൽ ആയിരുന്നു.
സാധാരണ ടൈറ്റില്‍ ടീസറുകളില്‍ നിന്ന് വളരെ വ്യത്യസ്തതയുള്ള മേക്കിങ് സ്റ്റൈൽ ആയിരുന്നു. ടീസറിനോട് സമാനമായ രീതിയില്‍ തന്നെയാണ് കാസ്റ്റിങ് കോളിന് വേണ്ടിയുള്ള വീഡിയോയും ഒരുക്കിയത്.

cp-webdesk

null