Cinemapranthan
null

മമ്മൂട്ടിയും മോഹന്‍ലാലും സര്‍ഗപ്രതിഭകൾ; വിഡിയോ കാസറ്റുകളുടെ വരവ് തിയറ്ററുകളെ ബാധിക്കും: 29 വര്‍ഷം മുമ്പ് കൊച്ചിൻ ഹനീഫ പറഞ്ഞത്

ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് കൊച്ചിന്‍ ഹനീഫയുടെ അഭിമുഖം പുറത്തുവിട്ടത്

null

വില്ലനായി കരിയര്‍ തുടങ്ങിയെങ്കിലും പിന്നീട് ഹാസ്യ താരമായി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരമാണ് കൊച്ചിൻ ഹനീഫ്. മലയാളത്തിന്റെ ഈ പ്രിയ താരം നമ്മളെ വിട്ട് പിരിഞ്ഞിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിടുകയാണ്. ഇപ്പോൾ 29 വര്‍ഷം മുമ്പ് നടത്തിയ അദ്ദേഹത്തിന്റെ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സര്‍ഗപ്രതിഭകളാണ്. രണ്ട് കണ്ണുകളാണെന്ന് തന്നെ പറയാം. യുവതാരങ്ങളായ സിദ്ദീഖ്, ജഗദീഷ്, മുകേഷ്, സൈനുദ്ദീന്‍, ജയറാം എന്നിവര്‍ അപാര കഴിവുകളുള്ളവരാണ്. ഇനിയും ഇത്തരത്തിലുള്ള താരങ്ങള്‍ മലയാളത്തില്‍ പിറവിയെടുക്കും. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ നായികാകഥാപാത്രങ്ങള്‍ കുറവാണെന്നും ആകെക്കൂടി ഉര്‍വ്വശിയെ കൊണ്ട് തൃപ്തിപ്പെടുകയാണെന്നും, വിഡിയോ കാസറ്റുകളുടെ വരവ് തിയറ്ററുകളെ ബാധിക്കുമെന്നും സിനിമയുടെ ഒരു ശതമാനം നഷ്ടമാകുമെന്നും കൊച്ചിന്‍ ഹനീഫ പറയുന്നു.

ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് കൊച്ചിന്‍ ഹനീഫയുടെ അഭിമുഖം പുറത്തുവിട്ടത്. അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് 1992ല്‍ അഭിമുഖം സംഘടിപ്പിച്ചത്.

cp-webdesk

null
null