സ്ഥാനാർഥിയായ സുഹൃത്തിനു വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങി അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വർഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്. അടുത്ത സുഹൃത്തായ റിനോയ് വർഗീസിനു വേണ്ടി കോൺഗ്രസ് കുടുംബ സംഗമത്തില്‍ ആണ് താരം പങ്കെടുത്തത്.
“രാഷ്ട്രീയ പരിപാടികളിൽ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്റെ കാരണം റിനോയ് ചേട്ടൻ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വർഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതിൽ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാൻ. രാഷ്ട്രീയം പറയുന്ന വേദികളിൽ പോകാറില്ല, കാരണം അവിടെ പറയുന്ന കാര്യങ്ങൾ വേറെ രീതിയിലാകും വരുക. പക്ഷേ ഈ പരിപാടിക്ക് വരണമെന്ന് തോന്നി. ‘റിനോയ് ചേട്ടൻ തിരഞ്ഞെടുപ്പിൽ നിൽക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ മനസിൽ വേറെ ആശങ്കകളൊന്നും ഇല്ലായിരുന്നു. ഇദ്ദേഹം നിന്നാൽ പിന്നെ മറ്റാരും ജയിക്കില്ലെന്ന് തന്നെയാണ് തോന്നുന്നത്”. അനുശ്രീ പറഞ്ഞു.
റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസ നേരുന്നുവെന്നും അനുശ്രീ പറഞ്ഞു.