ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധയകനാണ് എ.ആര് മുരുഗദോസ്. ഇപ്പോഴിതാ സിനിമാപ്രേമികളെ വിസ്മയിപ്പിക്കാന് ഒരു മെഗാബജറ്റ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം.
ദി ലയണ്‍ കിംഗ് പോലെയുള്ള ഒരു മുഴുനീള ആനിമേറ്റഡ് ചിത്രമായിരിക്കും ഇതെന്നാണ് സിനിമ പ്രാന്തന് ലഭിക്കുന്ന റിപോർട്ടുകൾ. ഇതോടെ തമിഴിലെ ആദ്യത്തെ ലൈവ് ആക്ഷന്‍ ആനിമേറ്റഡ് ഫിലിം സംവിധാനം ചെയ്യുന്ന സംവിധായകന് എന്ന നേട്ടവും മുരുഗദോസ് സ്വന്തമാക്കും.
അതേസമയം വിജയ്-മുരുഗദോസ് കൂട്ടുകെട്ട് നാലാം തവണയും ഒന്നിക്കുന്നുവെന്നും ചില വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും മുരുഗദോസ് പിന്മാറിയെന്നായിരുന്നു പിന്നീട് സിനിമാലോകം അറിഞ്ഞത്.
തന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സിനിമയുടെ ചില നിര്‍മാതാക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായി അദ്ദേഹം പറഞ്ഞത്.