Cinemapranthan

പൂർണമായും കാനഡയിൽ ചിത്രീകരിച്ച്‌, ഹരിശങ്കർ പാടിയ പുതിയ സംഗീത ആൽബം ‘യാത്രിക’; വീഡിയോ കാണാം

null

മെലഡിയുടെ മാന്ത്രിക ഗായകൻ ഹരിശങ്കർ പാടിയ ഏറ്റവും പുതിയ മ്യൂസിക് വീഡിയോയാണ് ‘യാത്രിക.’ പൂർണമായും കാനഡയിൽ ചിത്രീകരിച്ച ഈ സംഗീത ആൽബം യാത്രയെ സ്നേഹിച്ച രണ്ടു പേരുടെ കഥയാണ് പറയുന്നത്.

യാത്രകളെ സ്നേഹിക്കാത്തവരായി ആരാണ് ഉണ്ടാവുക? ഈ മഹാമാരിയുടെ കാലത്തു എല്ലാവർക്കും തങ്ങളുടെ ഏതെങ്കിലും ഒരു പ്രിയപ്പെട്ട യാത്ര നഷ്ടബോധത്തോടെ മനസ്സിൽ വീണ്ടും വീണ്ടും ഓർമ്മത്തികട്ടലായി വരുന്നുണ്ടാവും. അങ്ങനെ വരുന്നവർക്ക് തീർച്ചയായും പ്രിയപ്പെട്ടതാവാൻ സാധ്യത ഉള്ള ഒരു ഗാനം തന്നെയാണ് ഇത്. ഓരോ യാത്രയും നമുക്കൊക്കെ ഓരോരോ ഓർമ്മകളാണ് തരുന്നത്. എത്ര ദൂരം, അല്ലെങ്കിൽ എവിടേക്ക് പോകുന്നു എന്നതിനേക്കാൾ പലപ്പോഴും ആർക്കൊപ്പമാണ് പോയത് എന്നതാവും യാത്രയുടെ ഭംഗികൂട്ടുന്നത്. പ്രണയവും യാത്രയും വളരെ മനോഹരമായി ഇഴചേർന്നു കിടക്കുന്ന രണ്ടു അനുഭൂതികളാണ്. പ്രണയത്തിലെ യാത്രകളോ അത്രമേൽ പ്രിയപ്പെട്ടതല്ലേ എപ്പോഴും. അങ്ങനെ ഒരു യാത്രയുടെ അനുഭൂതി തന്നെയാണ് ഈ ഗാനം. ഇതൊരു മനോഹരമായ യാത്ര ആവും.

കാനഡയുടെ ഭംഗി വളരെ അപൂർവമായി മാത്രമേ മലയാളത്തിലെ ഗാന ചിത്രീകരണങ്ങളിൽ കടന്നു വന്നിട്ടുള്ളൂ. കാനഡയുടെ സൗന്ദര്യം വളരെ ഹൃദ്യമായ രീതിയിൽ തന്നെ പകർത്തിയിട്ടുണ്ട് ‘യാത്രിക’യിൽ. കാനഡയിലെ ഒന്റാരിയോയിൽ താമസമാക്കിയ മലയാളി യുവാവ് ജസ്റ്റിൻ ബാബുവാണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ബ്ലൂ മൂൺ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ബ്ലൂ മൂൺ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമാണ് ‘യാത്രിക.’ കാനഡയിൽ താമസമാക്കിയ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ആരംഭിച്ചതാണ് ഇത്. ലോകത്തിലെ തന്നെ വളരെ പ്രശസ്തവും, സഞ്ചാരികളുടെ എന്നും പ്രിയപ്പെട്ടതുമായ നയാഗ്ര വെള്ളച്ചാട്ടവും, അത്യപൂർവ്വമായി കാണാൻ കഴിയുന്ന പ്രതിഭാസമായ നോർത്തേൺ ലൈറ്റ്സും ദൃശ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോബിൻസ് ആണ് ഇതിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അശ്വതി യുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജോഷ്വായാണ്.

cp-webdesk

null