മഞ്ജു വാര്യര്‍ നായികയായ പ്രതി പൂവന്‍കോഴി മലയാളവും കടന്ന് റീമേക്കിന് ഒരുങ്ങുന്നു. തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിൽ ചിത്രം എത്തും എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതേ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.
ഉണ്ണി ആറിന്റെ തിരക്കഥയില്‍ റോഷന് ആന്‍ഡ്രൂസ്സ് സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ, എസ്.പി.ശ്രീകുമാർ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങള്‍. ഉണ്ണി ആറിന്റെ തന്നെ നോവലിനെ ആധാരമാക്കി മറ്റൊരു കഥ പറയുകയാണ് സിനിമ. മഞ്ജു വാര്യരുടെ അഭിനയ മികവു കൊണ്ടും റോഷന് ആന്‍ഡ്രൂസിന്റെ സംവിധാന മികവു കൊണ്ടും ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു.