Cinemapranthan

‘കാട്ടുവള്ളിയില്‍ തൂങ്ങിയാടി സായി പല്ലവി; കൈവിട്ടുപോകല്ലേ ഡോക്ടര്‍’ എന്ന് ആരാധകർ

‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയാണ് താൻ’ എന്ന് സായി പല്ലവി

null

‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചെടുത്ത താരമാണ് സായി പല്ലവി. അതുവരെ ഉണ്ടായിരുന്ന നായികാ സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായി എത്തിയ സായി പല്ലവിയെ ഇരു കൈയും നീട്ടി ഹൃദയത്തിലേക്ക് സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. സോഷ്യൽ മീഡിയയിലും ഏറെ പ്രിയപ്പെട്ട താരമായ സായി പല്ലവിയുടെ ചിത്രം പ്രേക്ഷകർ ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ ഒരു കാട്ടുവള്ളിയില്‍ തൂങ്ങിയാടുന്ന ചിത്രം പങ്കു വെച്ചിരിക്കുകയാണ് താരം. ‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയാണ് താൻ’ എന്ന ക്യാപ്ഷനോട് കൂടി പുഴയുടെ മീതെ ഒരു വള്ളിയില്‍ തൂങ്ങിയാടുന്ന ചിത്രമാണ് സായി പല്ലവി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. ചിത്രം പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

View this post on Instagram

Proving Darwin’s theory of evolution! Cam A

A post shared by Sai Pallavi (@saipallavi.senthamarai) on

അസാമാന്യമായ നൃത്തം കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ സായി പല്ലവിക്ക് മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തമിഴിലും നിരവധി ആരാധകരാണ് ഉള്ളത്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്നു പേരുള്ള ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായാണ് സായി പല്ലവി മിനിക്രീനിലേക്ക് എത്തുന്നത്. സെമി ഫൈനലിൽ പരാജയപ്പെട്ട് പുറത്തായ സായി തിരിച്ചു വന്നത് ‘മലർ’ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ പ്രിയ നായികയായിട്ടാണ്. അഭിനയ ജീവിതത്തിന് പുറമെ ശക്തമായ നിലപാടുകൾ ഉള്ള താരമാണ് സായി പല്ലവി. കോടികൾ ഓഫർ ലഭിച്ചിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

I came in like a wrecking ball !!! Cam B

A post shared by Sai Pallavi (@saipallavi.senthamarai) on

സായ് പല്ലവിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘ലവ് സ്റ്റോറി’ ആണ്. നാഗ ചൈതന്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശേഖര്‍ ആണ്. കൊവിഡ് ഭീതിയുടെ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടി വെയ്ക്കുകയായിരുന്നു.

cp-webdesk

null