Cinemapranthan

കാലം കാത്തുവെച്ച നിധി; സ്വയം അപഹാസ്യനാകുന്ന ‘നെന്മ മരം’

ഖൽബിലെ തേനായും, ഇശലായുമെല്ലാം ‘ഫിറോസ്‌ക്ക’ ആണെന്ന തരത്തിലുള്ള ഒട്ടേറെ പാട്ടുകളാണ് താങ്കൾ അടക്കം പങ്കുവെച്ചിട്ടുള്ളത്.

null

ഫിറോസ് കുന്നംപറമ്പിൽ എന്ന പേര് മലയാളികൾക്ക് ഏറെ സുപരിചിതമാണ്. സമൂഹ മാധ്യമത്തിൽ സജീവമായ ആളുകൾ ഒരിക്കലെങ്കിലും ഈ പേര് കേട്ടിരിക്കും. സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം. അപൂർവ രോഗം ബാധിച്ചവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചാണ് ഫിറോസ് ശ്രദ്ധേയനായത്.

അതേസമയം ഒട്ടേറെ വിമർശനങ്ങളും ആരോപണങ്ങളും ഫിറോസ് കുന്നംപറമ്പിൽ നേരിടേണ്ടിവന്നിട്ടുണ്ട്, എന്നാൽ ഇതൊന്നുമല്ല പ്രാന്തന് ഈ അവസരത്തിൽ പറയാനുള്ളത്. സോഷ്യൽ മീഡിയയിലെ ഈ ‘നന്മ മരത്തിന്’ ഒട്ടേറെ ആരാധകർ ഉള്ളതായും പ്രാന്തന് അറിയാം. എന്നാൽ ഈ ആരധകരുടെ സ്നേഹ പ്രകടനത്തിനതിന്റെ ഭാഗമായുള്ള ചില കോമാളിത്തരങ്ങൾ അതിര് കടക്കുന്നില്ലേ ഇക്ക. ഖൽബിലെ തേനായും, ഇശലായുമെല്ലാം ‘ഫിറോസ്‌ക്ക’ ആണെന്ന തരത്തിലുള്ള ഒട്ടേറെ പാട്ടുകളാണ് താങ്കൾ അടക്കം പങ്കുവെച്ചിട്ടുള്ളത്.

ഇത്തരം കോമാളിത്തരങ്ങൾ കൊണ്ട് താങ്കളും, താങ്കളുടെ ആരാധകരും എന്താണ് ഉദ്ദേശിക്കുന്നത്? സ്വയം ഒരു ‘നന്മമരം’ ഇമേജ് ഉണ്ടാക്കാൻ നിങ്ങൾ വല്ലാതെ ശ്രമിക്കുന്നതായേ ഇതുകൊണ്ട് തോന്നൂ..

മാപ്പിള പാട്ടിന്റെ തലത്തിൽ ഇത്തരം കോമാളിത്തരങ്ങൾ ഉണ്ടാക്കി സ്വയം തരം താഴരുതായിരുന്നു. നിങ്ങൾ എന്താണെന്ന് നിങ്ങളുടെ പ്രവൃത്തികളിലൂടെ ജനങ്ങൾ തീരുമാനിക്കട്ടെ. ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകൾ നിങ്ങളെ സമൂഹത്തിന് മുന്നിൽ അപഹാസ്യനാക്കുകയെ ചെയ്യുകയുള്ളൂ. നിങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസ്യത കുറഞ്ഞത് കൊണ്ടാണോ ഇത്തരം പ്രഹസനങ്ങളുമായി പൊതു മധ്യത്തിലേക്ക് എത്തുന്നത്.

വാൽകഷ്ണം: സഞ്ചരിക്കാൻ നല്ല വാഹനവും, താമസിക്കാൻ സ്വന്തമായൊരു വീടും എല്ലാവരുടെയും ആഗ്രഹം തന്നെയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ദിവസങ്ങളോളം താമസിച്ചു വരുകയാണ് താങ്കൾ എന്നും പ്രാന്തന് അറിയാം. ഈ ആഡംബരമെങ്കിലും ഒന്ന് ഉപകേഷിച്ചാൽ അത് കുറച്ച് പാവപ്പെട്ടവർക്ക് ഡയാലിസിസ് നടത്താണെങ്കിലും ഉപകാരപെടും എന്നേ പ്രാന്തന് പറയാനുള്ളൂ.. താങ്കൾക്ക് ഇനിയും നല്ല പ്രവർത്തികൾ ചെയ്യാൻ കഴിയട്ടെ എന്ന് മാത്രം ആശംസിച്ചു കൊണ്ട് നിർത്തുന്നു.

https://www.facebook.com/watch/?v=2266631457000225&extid=hpeeAMmG9ae3yVvy

cp-webdesk

null