Cinemapranthan

വാവ സുരേഷിനും നസീർ സംക്രാന്തിക്കും പുരസ്‌കാരങ്ങൾ: ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് എ കെ ബാലൻ

മികച്ച ടെലിസീരിയൽ ആയി തെരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നല്കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു

null

ഇരുപത്തിയെട്ടാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 പ്രഖ്യാപിച്ചു. മധുപാൽ, ഓകെ ജോണി, എ സഹദേവൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മന്ത്രി എ കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ടെലിസീരിയൽ, കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം,മികച്ച ലേഖനം എന്നീ വിഭാഗങ്ങളിൽ നിലവാരമുള്ള എൻട്രികൾ ലഭിക്കാത്തതിനാൽ ഇത്തവണ പുരസ്കാരം നൽകിയിട്ടില്ല.

മികച്ച ടെലിഫിലിം (20 മിനിറ്റിൽ താഴെയുള്ളത്)- സാവന്നയിലെ മണൽപച്ചകൾ (സംവിധാനം നൗഷാദ്)

മികച്ച ഗ്രന്ഥം- പ്രൈം ടൈം ടെലിവിഷൻ കാഴ്ചകൾ (ഡോ. രാജൻ പെരുന്ന)

മികച്ച ടെലിഫിലിം (20 മിനിറ്റിൽ കൂടുതലുള്ളത്)- സൈഡ് എഫക്റ്റ്സ് (സുജിത്ത് സഹദേവ്)

മികച്ച കഥാകൃത്ത്- സുജിത്ത് സഹദേവ് (സൈഡ് എഫക്റ്റ്സ്)

മികച്ച ടിവി ഷോ- ബിഗ് സല്യൂട്ട് (മഴവിൽ മനോരമ)

മികച്ച കോമഡി പ്രോഗ്രാം- മറിമായം (മഴവിൽ മനോരമ)

മികച്ച ഹാസ്യാഭിനേതാവ്- നസീർ സംക്രാന്തി (മഴവിൽ മനോരമയിലെ തട്ടീം മുട്ടീം, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്നിവയിലെ അഭിനയത്തിന്)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺവിഭാഗം) – ശങ്കർലാൽ

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺവിഭാഗം) – രോഹിണി എ പിള്ളൈ

മികച്ച അവതാരകൻ (വാർത്തേതര വിഭാഗം)- വാവ സുരേഷ് (സ്നേക്ക് മാസ്റ്റർ- കൗമുദി ടിവി)

cp-webdesk

null