മോഹൻലാലിനൊപ്പം നിൽക്കുന്ന ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാളത്തിലെ ഒരു പ്രശസ്ത പിന്നണി ഗായകനാണ്. ആരാണെന്ന് മനസ്സിലായോ?
മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി മാറിയ വിധുപ്രതാപ് ആണ് ആ കുട്ടി. 1987ൽ മോഹൻലാലിന് ഒപ്പം എടുത്ത ചിത്രം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘പാദമുദ്ര’ എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. എന്നാൽ ‘ദേവദാസി’ (1999) എന്ന ചിത്രത്തിലെ ‘പൊൻ വസന്തം’ എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ ‘ശുക്‌രിയ’ എന്ന ഗാനം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ വിധു പ്രതാപ് ആലപിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ വിധു ആലപിച്ചിട്ടുണ്ട്. 17-ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് ടി വിയുടെ “വോയ്സ് ഒഫ് ദി ഇയർ” (voice of the year) എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീത സംവിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു.