Cinemapranthan

#ഹിന്ദി തെരിയാത് പോടാ’ ഹാഷ് ടാഗ്: ട്വിറ്ററിൽ പ്രതിഷേധം ഇരമ്പുന്നു

null

ഹിന്ദി പരിജ്ഞാനമില്ലാത്തതിന്റെ പേരിൽ ഡൽഹി വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവത്തെ പറ്റി കഴിഞ്ഞ ദിവസം സംവിധായകൻ വെട്രിമാരൻ
പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വെട്രിമാരനെ പിന്തുണക്കുന്ന നിലപാടുകളുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമാ ലോകത്തെ പ്രമുഖർ. ഹിന്ദി ഒഴികെയുള്ള മാതൃഭാഷകൾ എതിർക്കുന്ന സമീപനത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടുമായി എത്തിയ ‘#ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ് ടാഗ് ആണ് ഇപ്പൊ ദേശീയ തലത്തിൽ വൈറലായിരിക്കുന്നത്. നടൻ സിരീഷ്, സംഗീത സംവിധായകൻ യുവൻ ശങ്കർരാജയ്‌ക്കൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധം വൈറലായത്. ഇരുവരും ധരിച്ചിരുന്ന ബനിയനുകളിൽ ‘ഞാൻ തമിഴ് സംസാരിക്കുന്ന ഇന്ത്യൻ’, ‘ഹിന്ദി തെരിയാത് പോടാ’ എന്നിങ്ങനെ എഴുതിയിരുന്നു. ചിത്രം വൈറലായത്തിനു പിന്നാലെ നടൻ ശാന്തനുവും ഇതേ ബനിയൻ ധരിച്ച ചിത്രം പോസ്റ്റ് ചെയ്തു. തുടർന്ന് നിരവധി പേരാണ് ഇത് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ്ടാഗിനൊപ്പം ഈ വരികൾ പ്രിന്റ് ചെയ്ത ബനിയനുകളും ഏറെ ഹിറ്റായിരിക്കുകയാണ്. ഒന്നരലക്ഷത്തിലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിലുണ്ടായിരിക്കുന്നത്.



എം പിയും ഡി എം കെ നേതാവുമായ കനിമൊഴിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. തുടർന്ന് കനിയുമൊഴിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് സംവിധായകൻ വെട്രിമാരനും തന്റെ ദുരനുഭം അറിയിക്കുന്നത്. ഹിന്ദി സംസാരിക്കാത്തതിന്റെ പേരിൽ അന്ന് അയർപേട് ഉദ്യോഗസ്ഥൻ ഏകദേശം മുക്കാൽ മണിക്കൂറോളം തടഞ്ഞു നിർത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത വെട്രിമാരനോട് “നിങ്ങൾ തമിഴരും കാശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നതെന്ന്” പറഞ്ഞു ഉദ്യോഗസ്ഥൻ തട്ടിക്കയറിയിരുന്നു. സ്വന്തം മാതൃഭാഷ സംസാരിക്കുന്നത് എങ്ങനെയാണു രാജ്യത്തെ വിഭജിക്കുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു വെട്രിമാരൻ തനിക്കു നേരിട്ട മോശം അനുഭവം പങ്കു വെച്ചത്.

cp-webdesk

null