കേരളത്തിലും ഒട്ടേറെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ താരത്തിന്റെ വിജയ നായികയായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. എന്നാൽ അതേസമയം ഇരുവരും പ്രണയത്തിലാണ് എന്ന് ഒട്ടേറെ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ്ണ് രശ്മിക മന്ദാന.
‘ഞാന്‍ സിംഗിളാണ്. ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു. സിംഗിളായിരിക്കുന്നതിനെ കുറിച്ച് എല്ലാവരോടുമായി ഞാന്‍ പറയുന്നു. നിങ്ങള്‍ അത് ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍, എന്നെ വിശ്വസിക്കൂ. നിങ്ങളുടെ സ്നേഹത്തിലുളള നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്, രശ്മിക സിംഗിളാണ്, ജീവിതത്തിന്റെ ഈ ഘട്ടം ആസ്വദിക്കുന്നു’ -രശ്മിക മന്ദാന കുറിച്ചു.