സിനിമാ, ടി വി പരിപാടികളുടെ ഷൂട്ടിങ്ങിന് കേന്ദ്ര സർക്കാർ അനുമതി. നിബന്ധനകളോടെ ഷൂട്ടിംഗ് പുനരാരംഭിക്കാം. അതിനു വേണ്ട ചട്ടങ്ങൾ ചർച്ച ചെയ്ത് തയ്യാറാക്കിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ക്യാമറക്ക് മുൻപിൽ നിൽക്കുന്നവർ ഒഴികെ ബാക്കിയുള്ളവർ നിർബന്ധമായും മാസ്ക് ധരിച്ചും വേണം ഷൂട്ടിങ് നടത്താൻ. അഭിനേതാക്കളും ടീമങ്ങളും അല്ലാതെ മറ്റാർക്കും പ്രവേശനം അനുവദിക്കരുത്.
മറ്റ് നിബന്ധനകൾ
- ഇരിപ്പിട ക്രമീകരണത്തിലും ഭക്ഷണ വിതരണത്തിലും ഇടപഴകലുകളിലും സാമൂഹ്യ അകലം പാലിക്കണം.
- കോസ്റ്റ്യു , വിഗ് എന്നിവ കഴിവതും പങ്കുവയ്ക്കരുത്.
- മേക്കപ്പ് ആർട്ടിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർക്ക് പി പി ഇ കിറ്റ് നിർബന്ധം.
- ലേപ്പൽ മൈക്കുകൾ ഒഴിവാക്കണം
- എല്ലാ ഉപകാരങ്ങളും ഇടയ്ക്കിടെ അണുവിമുക്തമാക്കണം
- തെർമൽ സ്ക്രീനിംഗ് നിർബന്ധം
- ആരോഗ്യ സേതു ആപ് അഭികാമ്യം. കോവിഡ് പോസ്റ്ററുകൾ വേണം.
- സ്റ്റുഡിയോകളിൽ വിവിധ പരിപാടികൾ വിവിധ സമയങ്ങളിൽ ഷൂട്ട് ചെയ്യണം.
- ഔട്ട് ഡോർ ഷൂട്ടുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു ഏർപ്പാടുണ്ടാക്കണം.
കോവിഡ് മഹാമാരിയെ തുടർന്ന് മാർച്ച് പകുതിയോടെ രാജ്യത്ത് ഷൂട്ടിങ്ങുകൾ നിർത്തിവെച്ചിരുന്നു