Cinemapranthan

‘ഭ്രാന്തൻ ആചാരങ്ങളെ അനാചാരങ്ങളാക്കി കറുത്ത മുഖംമൂടി ധരിച്ച സമൂഹത്തിനായിരുന്നു ശരിക്കും ഭ്രാന്ത്’

null

ലോഹിതദാസ് എഴുത്തുകാരനായി അരങ്ങേറിയ, സിബി മലയിൽ സംവിധാനം ചെയ്ത, മമ്മൂട്ടി നായകനായ ‘തനിയാവർത്തനം’ എന്ന മികച്ച സൃഷ്ടി പിറന്നിട്ട് ഇന്നേക്ക് 33 വർഷങ്ങൾ.

ലോഹിതദാസിന്റെ ഏറ്റവും മികച്ച ഒരു കഥാപാത്രമാണ് ബാലൻ മാഷ്.ആത്മാവിൽ അർപ്പിച്ചു എഴുതിയ കഥാപാത്രം. അത്രേമേൽ ഹൃദയത്തോട് ചേർത്ത് എഴുതിയ സിനിമയാണ് തനിയാവർത്തനം.മനുഷ്യരുടെ ഇടയിൽ ഇന്നും നിലനിൽക്കുന്ന ഒരു ജീവനുള്ള കഥാപാത്രമാണ് ബാലൻ മാഷ്.സമൂഹത്തിലെ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും വേട്ടയാടിയിരുന്ന മനുഷ്യന്റെ അവസ്ഥകളായിരുന്നു സിനിമ.മമ്മുട്ടി അവതരിപ്പിച്ച ബാലനായിരുന്നില്ല, ഭ്രാന്തൻ ആചാരങ്ങളെ അനാചാരങ്ങളാക്കി കറുത്ത മുഖംമൂടി ധരിച്ച സമൂഹത്തിനായിരുന്നു ശരിക്കും ഭ്രാന്ത്.വിഷമത്തോടെയും സങ്കടത്തോടെ തന്റെ സ്വന്തം മകന് വിഷം കലർത്തിയ ചോർ നൽകി സിനിമ തീരുകയാണ്, അവിടെ സിനിമയുടെ ടൈറ്റിൽ കാണിക്കുന്നുണ്ട്.വീണ്ടും വീണ്ടും വരുന്ന ഈ ഭ്രാന്തമായ കാഴ്ചപ്പാട് ‘തനിയാവർത്തനം’.ഇനിയും ഒരാൾ ആ കുടംബത്തിൽ ആ കുപ്പായം അണിയും ഇല്ലേൽ മറ്റുള്ളവർ അതിലേക്ക് തള്ളിവിടും.

കുടുംബപ്രേക്ഷകരെ ഇത്രെയേറെ കണ്ണീരിലാഴ്ത്തിയ വേറെ സിനിമ അതുവരെ വന്നിട്ടുണ്ടായിരുന്നില്ല.പാരമ്പര്യമായി കുടുംബത്തിൽ വരുന്ന ഭ്രാന്തിലേക്ക് തള്ളിവിട്ട്‌ ഭ്രാന്തൻ എന്ന മുദ്രകുത്തുന്ന സമൂഹത്തിന്റെ കഥ.മമ്മുട്ടിയും,മുകേഷും,തിലകനും,കവിയൂർ പൊന്നമ്മയുടെ മികച്ച വേഷമായിരുന്നു ഈ സിനിമയിൽ.ലോഹിതദാസിന്റെയും സിബി മലയിലിന്റെ മികച്ച സൃഷ്ടി, മമ്മുട്ടിയുടെയും.മലയാളത്തിലെയും മികച്ച ക്ലാസിക് ഇന്നേക്ക് ജനിച്ചിട്ട് 33 വർഷങ്ങൾ 

cp-webdesk

null