Cinemapranthan

അച്ഛന്റെ പേരില്‍ പ്രൊഡക്ഷന്‍ ഹൗസ്, പ്ലാന്‍ ചെയ്ത സിനിമയില്‍ അച്ഛനുമുണ്ടായിരുന്നു; ധ്യാന്‍ ശ്രീനിവാസന്‍

അച്ഛന്‍റെ പേരിൽ തുടങ്ങിയ പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യ ചിത്രം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ധ്യാൻ ശ്രീനിവാസൻ.”

മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസൻ തന്റെ അച്ഛനും മലയാള സിനിമയിലെ ഇതിഹാസവുമായ ശ്രീനിവാസന്റെ പേരിൽ പുതിയ പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ച വിവരം പങ്കുവെച്ചു. അച്ഛന്റെ സാന്നിധ്യത്തിൽ തന്നെ തുടങ്ങണമെന്ന് ആഗ്രഹിച്ച ഈ സംരംഭത്തിന്റെ ആദ്യ പ്രഖ്യാപനം ഏപ്രിലിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ നടത്താനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. അച്ഛനോടൊപ്പമുള്ള ഒരു സിനിമയായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിൽ മാറ്റം വന്നതായും, വരാനിരിക്കുന്ന ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കമ്പനിയുടെ ആദ്യ സിനിമ ഏതെന്ന് ഔദ്യോഗികമായി അറിയിക്കുമെന്നും ധ്യാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

‘അച്ഛനുള്ള കാലത്തു തന്നെ അച്ഛന്റെ പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരിന്നു. ഏപ്രിലില്‍ അച്ഛന്റെ പിറന്നാളിന് ആദ്യ സിനിമ അനൗണ്‍സ് ചെയ്യണമെന്ന പ്ലാനിലായിരിന്നു. അത് അച്ഛനും കൂടെയുള്ള ഒരു സിനിമയായിരുന്നു, പക്ഷെ അതിനി നടക്കില്ല. അതിനു ശേഷം കുറച്ച് സിനിമകള്‍ സംസാരിക്കുകയും കമ്മിറ്റ് ചെയ്തിട്ടുമൊക്കെ ഉണ്ട്. അതില്‍ ഒന്ന് രണ്ടെണ്ണം സംവിധാനം ചെയ്യാമെന്ന് ഏറ്റെടുത്തിട്ടുണ്ട്. വേറെയും സംവിധായകരുടെയും സിനിമകളുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടെ തീരുമാനിച്ച് ജൂലൈ ഓഗസ്റ്റ് മാസത്തില്‍ ആദ്യ സിനിമ ഏതെന്ന് അനൗണ്‍സ് ചെയ്യാനാണ് പ്ലാന്‍’. ‘തുടക്കത്തില്‍ നമ്മുടെ കൂടെയുള്ള കുറച്ചാളുകളുടെ പ്രൊജക്ട് വച്ച് തുടങ്ങിയിട്ട് പിന്നീട് പുറമെ നിന്നുള്ള സംബ്ജക്ടുകള്‍ പിക്ക് ചെയ്യാനാണ് പ്ലാന്‍. മലയാള സിനിമയില്‍ മിക്ക നടീനടന്മാരുമായിട്ട് അസോസിയേറ്റ് ചെയ്ത് സിനിമ ചെയ്യാനാണ് പ്ലാന്‍’-ധ്യാന്‍ പറഞ്ഞു

cp-webdesk

null