Cinemapranthan

ജയിലർ 2ൽ സൂപ്പർസ്റ്റാർ സംഗമമോ? രജനികാന്ത്–മോഹൻലാൽ–ഷാരൂഖ് ഖാൻ ഒരേ ഫ്രെയിമിൽ

Nelson Dilipkumar സംവിധാനം ചെയ്യുന്ന Jailer 2 അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആദ്യഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തും നിരവധി താരങ്ങൾ കാമിയോ വേഷങ്ങളിൽ എത്തുമെന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിൽ Mohanlal, Rajinikanth, Shah Rukh Khan, Shiva Rajkumar എന്നിവർ ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതിനിടയിൽ ജയിലർ ആദ്യഭാഗത്തിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന Jishad Shamsudheen ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മോഹൻലാൽ, രജനികാന്ത്, ഷാരൂഖ് ഖാൻ, ശിവരാജ് കുമാർ എന്നിവർ ഒരേ ജീപ്പിൽ യാത്ര ചെയ്യുന്ന എഐ ചിത്രം ജിഷാദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “കണ്ടിപ്പാ ഇരുക്കും” എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ ഈ നാല് സൂപ്പർസ്റ്റാറുകളും ഒരുമിച്ച് ഒരു രംഗത്തിൽ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.

ചിത്രത്തിനായി Shah Rukh Khan അഞ്ച് ദിവസത്തെ ഡേറ്റ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖിന്റെ ഭാഗങ്ങൾ മാർച്ചിൽ ചിത്രീകരിക്കുമെന്നും അതാകും സിനിമയുടെ അവസാന ഷെഡ്യൂളെന്നും തമിഴ് സിനിമ ട്രാക്കർമാർ പറയുന്നു. അതേസമയം, ഒരു യൂട്യൂബ് അഭിമുഖത്തിൽ Mithun Chakraborty ചിത്രത്തിൽ ഷാരൂഖ് ഖാൻ ഉണ്ടെന്ന് സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഈ വിഷയത്തിൽ സംവിധായകനോ നിർമ്മാതാക്കളോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ആദ്യ ഭാഗത്തിലെ പ്രതിനായകനായി എത്തിയ Vinayakan രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കൂടാതെ Vijay Sethupathi ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Sun Picturesയുടെ ബാനറിൽ Kalanithi Maran ആണ് ചിത്രത്തിന്റെ നിർമാണം. അടുത്ത വർഷമാണ് സിനിമ റിലീസിന് എത്തുക. രജിനികാന്തിനൊപ്പം നിരവധി മലയാളി താരങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. Suraj Venjaramoodu, Kottayam Nazeer, Anna Reshma Rajan, Sunil Sukhada, Sujith Shankar എന്നിവരടക്കം നിരവധി താരങ്ങൾ ചിത്രത്തിൽ എത്തുമെന്ന് പറയപ്പെടുന്നു. ആദ്യഭാഗത്തിൽ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രവും രണ്ടാം ഭാഗത്തിൽ വീണ്ടും പ്രത്യക്ഷപ്പെടും. ആഗോള ബോക്സ് ഓഫീസിൽ 600 കോടിയിലധികം രൂപയാണ് ആദ്യഭാഗം സ്വന്തമാക്കിയിരുന്നത്.

cp-webdesk

null