Cinemapranthan

വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

വർഷങ്ങളായി സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രണയകഥ ഒടുവിൽ ശുഭപര്യവസാനത്തിലേക്ക്! ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തങ്ങളുടെ വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

Vijay Deverakonda & Rashmika Mandanna look stylish in the throwback PHOTO; fans can't stop gushing over it

തങ്ങളെ സ്നേഹിക്കുന്നവർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ, ആരാധകർ തങ്ങൾക്ക് ചാർത്തിത്തന്ന ‘VIROSH’ എന്ന പേര് തന്നെ വിവാഹാഘോഷങ്ങൾക്കായി തിരഞ്ഞെടുത്തുവെന്ന കൗതുകകരമായ വിശേഷവും ഇരുവരും പങ്കുവെച്ചു. തങ്ങൾ പരസ്പരം ഒന്നാകാൻ തീരുമാനിക്കുന്നതിനും മുൻപേ തങ്ങളെ ഒന്നിച്ച് കാണാൻ ആഗ്രഹിച്ച ആരാധകർക്കുള്ള ആദരവാണ് ഈ വിവാഹമെന്ന് ഇരുവരും ഹൃദയസ്പർശിയായി കുറിച്ചു.

Vijay Devarakonda and Rashmika Mandanna in Mumbai

രാജകീയ പ്രൗഢിയോടെ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാണ് ഈ താരവിവാഹം നടക്കുക. ഫെബ്രുവരി 26-ന് നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും സാക്ഷ്യം വഹിക്കുക. വിവാഹത്തിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണക്കത്ത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. സ്വകാര്യമായ ചടങ്ങുകൾക്ക് ശേഷം സിനിമാ ലോകത്തെ സഹപ്രവർത്തകർക്കായി മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് വിപുലമായ വിവാഹ സൽക്കാരവും (Reception) നടക്കും.

ആരാധകരുടെ പ്രിയപ്പെട്ട ‘വിറോഷ്’ ഒന്നാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഹൈദരാബാദിലും ഉദയ്പൂരിലുമായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. മൗനം വെടിഞ്ഞ് പ്രണയം വെളിപ്പെടുത്തിയ പ്രിയതാരങ്ങൾക്ക് ആശംസകളുമായി സോഷ്യൽ മീഡിയയും സിനിമാലോകവും ഇപ്പോൾ സജീവമാണ്. തെന്നിന്ത്യൻ സിനിമ സമീപകാലത്ത് കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി ഈ വിവാഹം മാറുമെന്നുറപ്പാണ്

cp-webdesk

null