തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റർ 1. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ കൂടെ കണ്ടതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ സിനിമ ലോകംതന്നെ, ചിത്രമൊരു ഗംഭീര ദൃശ്യാനുഭവമായിരിക്കും എന്നതിൽ ഒരു തർക്കവുമില്ല,അത്രോത്തോളം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റി ട്രെയ്ലറിൽ കാണാം..

കാന്താരയിലെ ആ മായിക ലോകം സൃഷ്ട്ടിച്ചതിനു പിന്നിലൊരു മലയാളിയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..?

അതെ അടുത്ത കാലത്ത് ലോക എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ ഡിസൈനർ ആയി നമ്മളെ ഞെട്ടിച്ച ‘ബംഗ്ലാന്‍’ എന്നറിയപ്പെടുന്ന വിനേഷ് ബംഗ്ളാൻ ആണ് കാന്താരയുടെ ആർട്ട് ഡിപ്പാർട്ട്മെന്റിന്റെ തലവൻ.

നൂറ്റാണ്ടുകൾക്കു മുൻപുള്ള ഒരു കാലഘട്ടത്തെ പുനഃസൃഷ്ട്ടിക്കുമ്പോൾ ഏറ്റവും വിശ്വസിനീയമാക്കേണ്ടത് ആർട്ട് ഡിപ്പാർട്ട്മെന്റ് ആണ്.. ട്രെയിലറിൽ കണ്ട ഓരോ സീനിലും തഴക്കം ചെന്ന അതുപോലെ അപ്ഡേറ്റ്സ്ഡ് ആയ ഒരു കലാസംവിധായകന്റെ കരവിരുത് പ്രകടമാണ്
ചാപ്പാ കുരിശിൽ തുടങ്ങി ‘ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍’, ‘ജോ ആന്‍ഡ് ദ ബോയ്’, ‘സക്കറിയയുടെ ഗര്‍ഭിണികള്‍’, ‘സെവന്ത് ഡേ’ ‘അമ്പിളി’ കമ്മാര സംഭവം, കുറുപ്പ്, രോമാഞ്ചം, പല്ലൊട്ടി ,ലക്കി ഭാസ്ക്കർ, ലോക, കാന്താര തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ കഥയ്ക്കൊപ്പം പ്രേക്ഷകരുടെ മനസ്സില്‍ ദൃശ്യങ്ങളെ പതിപ്പിച്ചുകൊണ്ടു ബംഗ്ലാൻ നമ്മെളെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരിക്കുകയാണ്.






