ക്യാമ്പസ് ലവ് സ്റ്റോറികൾ മലയാളി പ്രേക്ഷകർ എക്കാലവും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേ ഒള്ളു. അത്തരത്തിൽ പുതുമയുണർത്തുന്ന ഒരു മനോഹര ലവ് സ്റ്റോറിയുമായാണ് ‘മേനേ പ്യാർ കിയ’ ടീം ഈ ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മന്ദാകിനി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗത സംവിധായകൻ ഫൈസൽ ഫാസിലുദ്ധീൻ സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്
കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ആര്യൻ, തന്റെ സെര്ടിഫിക്കറ്റ്സ് കോളേജിൽ നിന്നും വാങ്ങാൻ എത്തുമ്പോൾ നിധിയെന്ന പെൺകുട്ടിയെ കണ്ടു മുട്ടുകയും അവളെ വളക്കാനും ഇമ്പ്രസ് ചെയ്യിക്കാനും ആര്യൻ നടത്തുന്ന ശ്രമങ്ങളും പിന്നീട് ആര്യന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഹൃദു ഹരൂൺ ആണ് ആര്യന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്, പ്രീതി മുകുന്ദൻ നിധി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
മാതാപിതാക്കളുടെ കര്‍ശന നിയന്ത്രണത്തില്‍ വളരുന്ന നിധിക്ക് ആര്യനോട് പ്രണയം തോന്നുമോ എന്നതാണ് പിന്നീട് സിനിമയെ ആസ്വാദ്യകരമാക്കുന്ന ഘടകം. അതിൽ റൊമാൻസും കോമഡിയും ത്രില്ലും ഡ്രാമയും ആക്ഷനും എല്ലാം അടങ്ങിയിട്ടുണ്ട്.

തന്റെ ആദ്യ സിനിമ എന്ന് തോന്നാത്ത രീതിയിലാണ് ഫൈസൽ സിനിമ ഒരുക്കിയിരിക്കുന്നത്. ‘മുറ’ എന്ന സിനിമക്ക് ശേഷം റൊമാന്റിക് ഹീറോ ആയാണ് ഹൃദു എത്തിയിട്ടുള്ളത്. മികച്ച രീതിയിൽ തന്നെ ഹൃദു തന്റെ കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടുണ്ട്. റൊമാൻസിനൊപ്പം ആക്ഷൻ രംഗങ്ങളും ഹൃദു മികച്ചതാക്കിയിട്ടുണ്ട്. ഒപ്പം സുഹൃത്തുക്കളായി എത്തിയ മിഥുട്ടിയും, അസ്‌കർ അലിയും, സോഷ്യൽ മീഡിയ താരങ്ങളായ Arjyo, തൃക്കണ്ണൻ എന്ന ഹാഫിസ്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവർ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രീതി മുകുന്ദന്റെ മലയാളം അരങ്ങേറ്റവും മികച്ചതായിരുന്നു. അവതരിപ്പിച്ച നിധി എന്ന കഥാപാത്രവും മികച്ചതായി.
സിനിമയുടെ പാട്ടുകളും ബാക്ഗ്രൗണ്ട് സ്കോർ ഉം ആണ് എത്ര പ്രശംസിച്ചാലും മതിയാകില്ല സിനിമയെ ലിഫ്റ്റ് ചെയ്യാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. വാഴ എന്ന ചിത്രത്തിന് ശേഷം ഇലക്ട്രോണിക് കിളി ഗംഭീരമാക്കിയ വർക്കാണ് മേനേ പ്യാർ കിയ.
തീർച്ചയായും ഓണം റിലീസുകൾക്ക് ഇടയിൽ കുടുംബമായി ചെന്നിരുന്ന് ചിരിച്ച് ആസ്വദിക്കാൻ പറ്റിയൊരു ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ‘മേനേ പ്യാർ കിയ






