Cinemapranthan

റെട്രോ വൈബുമായി മൂൺ വാക്കിലെ ആദ്യ ഗാനം വേവ് സോങ് റിലീസായി…

പുതുമുഖ യുവതാരങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് വേറെ ലെവൽ വൈബുമായി റിലീസായി.

നൃത്തത്തെ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥപറയുന്ന മൂൺ വാക്കിലെ ട്രെയിലർ ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഇതിനൊപ്പം തന്നെ ഈ ചിത്രത്തിലെ വേവ് സോങ്ങും പ്രേക്ഷകർ ഏറ്റെടുത്തു.


വേറെ ലെവൽ വൈബ് തരുന്ന ഒരു അടിപൊളി പടം ആയിരിക്കും എന്നുറപ്പു തരുന്ന സിനിമയിലെ വേവ് സോങ്ങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


മൃദുൽ അനിൽ, ഹനാൻ ഷാ ,പ്രശാന്ത് പിള്ളൈ എന്നിവർ ആലപിച്ച ഗാനം രചിച്ചത് വിനായക് ശശികുമാർ ആണ് . പ്രശസ്ത സംഗീതസംവിധായകൻ പ്രശാന്ത് പിള്ളൈ തന്നെയാണ് സംഗീതം ഒരുക്കിയതും.


മെയ് 30ന് തീയറ്ററുകളിൽ എത്തുന്ന മൂൺ വാക്ക് മലയാള സിനിമയിലെ രണ്ട് പ്രശസ്ത പ്രതിഭകൾ- ലിജോ ജോസ് പെല്ലിശ്ശേരിയും, ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ആദ്യ സിനിമയാണ്. നൂറിൽ അധികം പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിൽ സിനിമയിൽ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

നൃത്തത്തെ അത്രത്തോളം ഇഷ്ടപ്പെടുന്ന ചുറുചുറുക്കുള്ള യുവാക്കൾക്കൊപ്പം ശ്രീകാന്ത് മുരളി ,വീണ നായർ, സഞ്ചനാദോസ് ,മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.


മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്‌ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ കെ ആണ് സംവിധാനം ചെയ്യുന്നത്.

മൂൺ വാക്കിൻറെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ ,മാത്യു വർഗീസ് ,സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്.
മൂൺ വാക്ക് എന്ന സിനിമയും അതിലെ വേവ് സോങ്ങും പുതിയ തലമുറയ്ക്ക് പഴയകാലത്തെ ഒരു ഓർമ്മപ്പെടുത്തലാണ്.

നൃത്തം, യുവത്വം, അവതരണശൈലി എന്നിവയുടെ സൗന്ദര്യ പ്രകടനമായി ഈ സിനിമയും അതിൻറെ സംഗീതവും മാറുമെന്ന് പ്രതീക്ഷയിലാണ് ഏവരും.

cp-webdesk

null