സമീപകാലത്ത് മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിക്കുന്ന ആസിഫ് അലിയുടെ അടുത്ത ചിത്രം, സർക്കീട്ട് ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 1001 നുണകൾ എന്ന സിനിമക്ക് ശേഷം തമർ സംവിധാനം ചെയ്ത ചിത്രം, ആദ്യ ദിനം വളരെ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതീക്ഷകള്‍ക്കപ്പുറം ചിത്രം പ്രേക്ഷകരുടെ ഉള്ളും കണ്ണും ഒരുപോലെ നിറയ്ക്കാന്‍ സാധിക്കുന്നിടത്ത് ‘സര്‍കീട്ട്’ വിജയമാവുന്നു. മനുഷ്യബന്ധങ്ങളുടെ വൈകാരികതയും ആഴവും ആഴക്കുറവുകളും ചിത്രം ശക്തമായി പ്രതിപാദിക്കുന്നു.

സംവിധായകന്റെ ആദ്യചിത്രംപോലെ തന്നെ പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദര്‍ശകവിസയ്ക്ക് യുഎഇയിലെത്തുകയാണ് ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം. ഇതോടൊപ്പം, റാസല്‍ഖൈമയിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന പ്രണയ വിവാഹിതരായ ദമ്പതികളുടെ ഏഴുവയസ്സുകാരന് ഹൈപ്പര്‍ ആക്ടീവ് ജപ്പുവിന്റെ ജീവിതത്തില്‍ ഒറ്റ രാത്രി നടക്കുന്ന സര്‍ക്കീട്ടിന് പിന്നിലെ കഥയാണ് പറയുന്നത്. ആദ്യ പകുതിയില്‍ രണ്ട് കഥകള്‍ സമാന്തരമായും രണ്ടാം പകുതിയില്‍ ഈ രണ്ടു കഥകളും ചേര്‍ന്ന് ഒറ്റക്കഥയായും മുമ്പോട്ടു നീങ്ങുന്നു.
ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെയും, അതിലുള്ള കുട്ടിയുടെ പരെന്റ്സ് ന്റെ മനസ്സികാവസ്ഥയും അവർ അനുഭവിക്കുന്ന പ്രതിസന്ധികളും വരച്ചു കാട്ടുന്നു.
ദീപക് പറമ്പോളും ദിവ്യ പ്രഭയും ആണ് അച്ഛനും അമ്മയും ആയി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ യിലൂടെയും, മിനി സ്ക്രീൻ ലൂടെയും സുപരിചിതമായ ഓർഹൻ ആണ് ജീപ്പു എന്ന പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നതും.
ജോലിയിലും മകനെച്ചൊല്ലി ബന്ധത്തിലുമുണ്ടാവുന്ന ഇവരുടെ പ്രശ്നങ്ങള്‍ക്കിടെയാണ് അമീര്‍ അപ്രതീക്ഷിതമായി കയറിവരുന്നത്. സമാന്തരമായി വളര്‍ന്ന കഥകള്‍ ഇവിടെ ഒന്നിക്കുന്നു. അവിടെനിന്ന് ചിത്രത്തിന്റെ കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു.
അസംഭവ്യമെന്ന് തോന്നുന്നതാണ് രണ്ടാം പകുതിയിലെ കഥാപരിസരങ്ങളെങ്കിലും അങ്ങനെയൊക്കെ സംഭവിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്ന് വെറുതെ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി തരാന്‍ സര്‍ക്കീട്ടിന് സാധിക്കുന്നുണ്ട്.
കഥയെങ്ങനെ അവസാനിപ്പിക്കുമെന്ന പ്രേക്ഷകരുടെ സംശയത്തിലേക്ക് വളരെ മനോഹരമായി ലാന്റ് ചെയ്തെത്താന്‍ സിനിമയുടെ രചയിതാവും സംവിധായകനുമായ താമറിന് സാധിച്ചിട്ടുണ്ട്. അതിവിശേഷമായ സിനിമ എന്നതിലുപരി വെട്ടം വിതറുന്ന ചില വഴിവിളക്കുകള്‍ ചേര്‍ത്തുവെച്ച സിനിമയെന്ന് സര്‍ക്കീട്ടിനെ വിശേഷിപ്പിക്കാനാവും.
അയാസ് ഹസ്സന്റെ ക്യാമറയും, സംഗീത് പ്രതാപിന്റെ എഡിറ്റിംഗും, ഒപ്പം ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. background score ന് സിനിമയെ നന്നായി boost ചെയ്യാൻ സാധിച്ചിട്ടുണ്ട്.
പേരെന്റിങ് , അവരുടെ ബുദ്ധിമുട്ടുകളും ഒരുപോലെ കാണിച്ചു തരുന്ന സിനിമയാണ് സർക്കീട്ട്. കുട്ടികളോടൊപ്പം ഈ വക്കേഷൻ ഫാമിലി ആയി തന്നെ തിയേറ്ററിൽ പോയ് എൻജോയ് ചെയ്യാവുന്നതുമാണ്






