Cinemapranthan

ആദ്യകാലനടി കുമാരി തങ്കം

‘തിരുവതാംകൂർ സഹോദരിമാർ’ എന്നറിയപ്പെട്ടിരുന്ന ലളിത – പത്മിനി – രാഗിണിമാരെയും അവരുടെ കുടുംബത്തിലെ ആനേകം അഭിനേതാക്കളെയും കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ, ആ സഹോദരിമാരുടെ നാത്തുൻ ആയിട്ടുള്ള നടിയെ കുറിച്ച് അധികമാർക്കും അത്ര അറിഞ്ഞു കൂടാ: മലയാളത്തിലെ ആദ്യകാല നടി കുമാരി തങ്കം, തിരുവതാംകൂർ സഹോദരിമാരുടെ കസിൻ സഹോദരനും സിനിമാ നിർമ്മാതാവുമായ പി.കെ. സത്യപാലന്റെ ഭാര്യയാണ്.നായികയായും തുല്യ പ്രാധാന്യമുള്ള വേഷത്തിലും ഇരുപതോളം മലയാള സിനിമകളിൽ കുമാരി തങ്കം അഭിനയിച്ചിട്ടുണ്ട്; രണ്ടു തമിഴ് സിനിമകളിലും.

എ.പി. തങ്കം എന്നാണ് യഥാർത്ഥ പേര്; അന്നത്തെ രീതിയനുസരിച്ച് പേരിനോടൊപ്പം ഒരു ‘കുമാരി’യോ ‘മിസ്സോ’ ചേർക്കുക പതിവാണ്. അങ്ങനെ തങ്കത്തിന്റെ സിനിമാ പേര് ‘കുമാരി തങ്കം’ എന്നായി.തിരുവനന്തപുരം പൂജപ്പുരയിൽ എ ജെ നായരുടെയും, അമ്മുക്കുട്ടിയമ്മയുടെയും മകളായി, തങ്കം 1933 ജൂൺ 13-ന് ജനിച്ചു. മാതാപിതാക്കൾ അന്ന് ആഫ്രിക്കയിൽ ആയിരുന്നു. അതുകൊണ്ട് ആഫ്രിക്കയിലാണ് തങ്കം ജനിച്ചത്. തങ്കത്തിന്റെ സഹോദരൻ ബാലകൃഷ്ണൻ നായരുടെ മകളാണ് ചലച്ചിത്രനടി ശ്രീലത നമ്പൂതിരി..നാഗര്‍കോവിലില്‍ സ്കൂള്‍ വിദ്യാഭ്യാസശേഷം, ചലച്ചിത്രരംഗത്തു കടന്നുവന്ന തങ്കം, മെരിലാന്റ് നിർമിച്ച ആദ്യ മലയാള ചലച്ചിത്രമായ ‘ആത്മസഖി’യിലെ നായികയായിട്ടാണ് ആദ്യവേഷം ചെയ്തത്.

ഇതേ വർഷം തന്നെ ‘ലോക നീതി’ എന്ന ചിത്രത്തിലും തങ്കം അഭിനയിച്ചു. തുടർന്നുള്ള അഞ്ചു വർഷത്തിൽ, കുറെ സിനിമകൾ അവർക്കു കിട്ടി: അവൻ വരുന്നു, ബാല്യസഖി (1954), കിടപ്പാടം, സി.ഐ.ഡി, അനിയത്തി (1955), മന്ത്രവാദി, കൂടപ്പിറപ്പ് (1956), അച്ഛനും മകനും, ‘ദേവസുന്ദരി’, മിന്നുന്നതെല്ലാം പൊന്നല്ല (1957) എന്നിവയാണ് തങ്കം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. സത്യന്റെയും പ്രേംനസീറിന്റെയും നായികയായിയാണ് ഇവയിൽ പലതിലും അഭിനയിച്ചിട്ടുള്ളത്.’നാൽ‌വർ’, ‘മേരി മഗ്ദല’ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

‘മിന്നുന്നതെല്ലാം പൊന്നല്ല ‘ (1957) എന്ന ചിത്രത്തോടെ അഭിനയരംഗത്തോട് വിടപറയുകയായിരുന്നു മേൽ സൂചിപ്പിച്ചുവല്ലോ. വിവാഹ ജീവിത്തിലേക്ക് കടന്നതോടെയാണ് സജീവ അഭിനയരംഗത്തിനിന്ന് വിട്ടത്. ലളിത -പത്മിനി – രാഗിണിയുടെ അമ്മയുടെ ചേച്ചിയുടെ മകനും ചലച്ചിത്ര നിർമ്മാതാവും നടനുമായിരുന്ന പി.കെ. സത്യപാലിനെയാണ് തങ്കം വിവാഹം ചെയ്തത്.പത്മനാഭൻ, ജയപാൽ, ആശ എന്നിവരാണ് ഇവരുടെ മക്കൾ. ആൺമക്കൾ രണ്ടും ഇപ്പോൾ ജീവിച്ചിരിപ്പില്ല…2011 മാർച്ച് 8-ന്, 77-ാം വയസ്സിൽ, വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ഷേണായ് നഗറിലെ വസതിയിൽ വെച്ച് കുമാരി തങ്കം മരണമടഞ്ഞു.

cp-webdesk

null