Cinemapranthan

‘അരയന്നങ്ങളുടെ വീട്’ ൽ അഭിനയിച്ച ഈ നടിയെ ഓർമ്മയുണ്ടോ..

“അരയന്നങ്ങളുടെ വീട്” സിനിമയിൽ കൃഷ്ണകുമാറിന്റെ ഭാര്യയുടെ വേഷം ചെയ്ത ഈ നടിയെ ഓർമയുണ്ടോ.. ഹസീന ഭാനു എന്നാണ് ഇവരുടെ പേര്.. അരയന്നങ്ങളുടെ വീടിൽ മാത്രമല്ല. വല്യേട്ടനിലെ ശിവമല്ലിപ്പൂ പൊഴിക്കും പാട്ടിൽ പ്രത്യക്ഷപ്പെടുന്നതും നരസിംഹം സിനിമയുടെ ടൈറ്റിൽ കാർഡ് കാണിക്കുന്ന അമ്മേ നിളേ എന്ന പാട്ടിൽ നൃത്തം ചെയ്തിരിക്കുന്നതും ഇവർ തന്നെയാണ്.

പാകിസ്താനിൽ നിന്ന് മദ്രാസിൽ സ്ഥിരതാമസമാക്കിയ ദമ്പതിമാരുടെ മകളാണ് ഹസീന ഭാനു. സിനിമാപ്രേമിയായ ഹസീന ഭാനു ഗ്രൂപ്പ് ഡാൻസറായിട്ടാണ് കരിയർ ആരംഭിക്കുന്നത്. ഹർത്താൽ,ചൈതന്യം പോലുള്ള സിനിമകളിൽ ഗ്രൂപ്പ് ഡാൻസറായി ഇവർ അഭിനയിച്ചു. കണ്ണൻ പെരുമുടിയൂരിന്റെ ചേതാരം എന്ന സിനിമയിൽ മികച്ചൊരു വേഷമായിരുന്നു ഇവർക്ക്.മയൂരി,അശോകൻ,മേഘനാഥൻ എന്നിവരെല്ലാം അഭിനയിച്ച ആ സിനിമ പക്ഷേ പുറത്തിറങ്ങിയില്ല.

ഇന്ദുലേഖ,പ്രിയങ്കരി,അങ്ങനെ ഏതാനും ബിഗ്രേഡ് സിനിമകളിലും ഇവർ പിന്നീട് അഭിനയിച്ചു. 2001ൽ റിലീസായ നളചരിതം നാലാംദിവസമാണ് ഇവരുടെ ക്രെഡിറ്റിൽ വന്ന അവസാന മലയാളസിനിമ.പിന്നെ കാര്യമായ വിവരമില്ല. തമിഴ്,ഹിന്ദി സിനിമകളിലും ഐറ്റം ഡാൻസറായി ഇവർ അഭിനയിച്ചിട്ടുണ്ട്. ഇവർക്ക് ലഭിച്ച മികച്ച വേഷം അരയന്നങ്ങളുടെ വീട്ടിലെ ഈ കഥാപാത്രം തന്നെയാണ്

കടപ്പാട്

cp-webdesk

null