Cinemapranthan

മലയാള സിനിമയിലെ മരിക്കാത്ത ഓർമ്മകളായ സുകുമാരി അമ്മയും ഇന്നസെന്റ് ചേട്ടനും

‘നിങ്ങളുടെ ഒക്കെ കാലം കഴിഞ്ഞാലും ഞാൻ ഇവിടെ ഉണ്ടാകും’. ഒരിക്കൽ ഇന്നസെന്റ് പറഞ്ഞു വെച്ച വാക്കുകളാണിത്. അഭിനേതാക്കൾക്ക് ഒരിക്കലും മരണമില്ലെന്ന് പറയും. ശരിയാണ്. മലയാള സിനിമ ഇന്നു 2 അതുല്യ കലാകാരന്മാരുടെ മരിക്കാത്ത ഓർമ്മകളിലാണ്. മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഇന്നസെന്റും സുകുമാരിയും. ഹാസ്യം മുതൽ വില്ലൻ കഥാപാത്രങ്ങൾ വരെ സ്വാഭാവികതയോടെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള 2 പ്രതിഭകൾ.

6 പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 സിനിമകളിൽ വേഷമിട്ട സുകുമാരിയമ്മ, 50 വർഷങ്ങളിൽ പല വേഷങ്ങളിലായി നിറഞ്ഞടിയ ഇന്നസെന്റ്, ഇരുവരും മലയാള സിനിമയുടെ എന്നത്തേയും മിന്നും തരങ്ങളാണ്.

തിരുവിതാംകൂർ സഹോദരിമാരായ ലളിത, പദ്മിനി , രാഗിണിമാരുടെ ബന്ധുവായ സുകുമാരിയ്ക്ക് സിനിമയിലേക്കുള്ള വരവ് കുറച്ചു കൂടെ എളുപ്പമായിരുന്നു. ചെറുപ്പത്തിൽ തന്നെ നൃത്തത്തിൽ പ്രവീന്യം നേടിയ സുകുമാരി പത്താമത്തെ വയസ്സിൽ ‘ഒരിരവ്’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചു. 1957 ലെ തസ്കര വീരനാണ് ആദ്യമായി ശ്രദ്ധ നേടുന്ന കഥാപാത്രം.

തേൻമാവിൻ കൊമ്പത്തെ ഗിഞ്ചിമൂട് gandhari, ബോയിങ് ബോയിങ് ലെ ഡിക്കമ്മായി, പൂച്ചയ്ക്ക് ഒരു മൂക്കുത്തിയിലെ പൊങ്ങച്ചക്കാരി ഇവയിൽ കാണുന്ന സുകുമാരിയെ ആയിരിക്കില്ല അമ്മ വേഷങ്ങളിൽ കാണാൻ പറ്റുന്നത്.

അതേസമയം, ചാൻസ് ചോദിച്ചു നടന്ന കാലത്തെ കയ്പ് നിറഞ്ഞ കാലം താണ്ടിയാണ് ഇന്നസെന്റ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. 1972ൽ നൃത്തശാല എന്ന ചിത്രത്തിൽ പത്രക്കാരന്റെ വേഷം ചെയ്തായിരുന്നു തുടക്കം. 1989ൽ റാം ജിറാവു സ്പീക്കിംഗ് ഇറങ്ങിയതോടെ മലയാളിക്ക് ചിരിയുടെ മറുപേരായി ഇന്നസെന്റ്. പിന്നീട് വർഷം 40 ചിത്രങ്ങളിൽ വരെ അഭിനയിക്കുന്ന തിരക്കുള്ള നടനായി. ജീവിതത്തെക്കുറിച്ചുള്ള വലിയ ദര്‍ശനങ്ങളൊക്കെ നര്‍മ്മത്തിൽ ചാലിച്ച് പറയുന്നത് അദ്ദേഹത്തിനെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമായി.

മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ കെ ജോസഫും ഡോ. പശുപതിയും സ്വാമി നാഥനും തുടങ്ങി അദ്ദേഹം സ്ക്രീനിൽ മനോഹരമാക്കിയ ഓരോ കഥാപാത്രവും നമുടെ മനസ്സിൽ ഒരു റീലായി കടന്ന് പോകും.

ഇരുവരും ഒരുപാട് വേഷങ്ങൾചെയ്തിട്ടുണ്ടെങ്കിലും പ്രിയദർശൻ സിനിമകളിലെ സുകുമാരിയോടും സത്യൻ അന്തിക്കാട് സിനിമകളിലെ ഇന്നസെന്റിനോടും ഒരു പ്രത്യേക സ്നേഹം മലയാളികൾക്ക് ഉണ്ടാകും.

cp-webdesk

null