Cinemapranthan

‘ദേവദൂതൻ’ വിജയിച്ചിരുന്നെങ്കിൽ കൂടുതൽ സിനിമകളിൽ കാണേണ്ടിയിരുന്ന മുഖം. നടി വിജയ ലക്ഷ്മി ഇപ്പോൾ എവിടെയാണ്?

null

ദേവദൂതന്‍ 4K ദൃശ്യ മികവോടെ റീ റിലീസിനൊരുങ്ങുകയാണ്. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും.അന്ന് അര്‍ഹിയ്ക്കുന്ന അംഗീകാരം കിട്ടാതെ പോയ സിനിമ ഇന്ന് പ്രേക്ഷകർ റിലീസ് ദിവസം തന്നെ കാണാൻ കാത്തിരിക്കുകയാണ്. ഒരുപക്ഷേ അന്ന് ദേവദൂതൻ വിജയിച്ചിരുന്നെങ്കിൽ നിരവധി വേഷങ്ങളിലൂടെ മലയാളത്തിൽ തിളങ്ങി നില്ക്കാൻ സാധ്യതയുള്ള ഒരു നടിയുണ്ടായിരുന്നു പേര് വിജയലക്ഷ്മി. ചിത്രത്തിൽ സ്‌നേഹ എന്ന കഥാപാത്രമായി എത്തിയത് വിജയലക്ഷ്മിയാണ്. ചിത്രം റീ റിലസീനൊരുങ്ങുമ്പോൾ മറ്റെല്ലാ കഥാപാത്രങ്ങളെയും പോലെ വിജയലക്ഷ്മിയേയും ആരാധകർ അന്വേഷിക്കുന്നുണ്ട്.

ജന്മം കൊണ്ട് തമിഴ് നാട്ടുകാരിയാണെങ്കിലും കന്നഡ താരം എന്ന നിലയിലാണ് വിജലക്ഷ്മി അറിയപ്പെട്ടത്
നാഗമണ്ഡല എന്ന കന്നട സിനിമയിലൂടെ അഭിനയ ലോകത്തേക്കെത്തിയ അവർ പിന്നീട് കന്നട സിനിമകളില്‍ സജീവമായി. തമിഴ് സിനിമയിലും ഏറെ പരിചിതയായിരുന്നു വിജയലക്ഷ്മിയെ. പൂന്തോട്ടം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും വിജയ് , സൂര്യ എന്നിവർക്കൊപ്പം ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ ആണ് അവർ തമിഴിൽ അറിയപ്പെടുന്നത്. ഈ ചിത്രം ഹിറ്റായിരുന്നു, അതിനുശേഷം കലകലപ്പ് , രാമചന്ദ്ര , മിലിട്ടറി , സൂരി തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു .

സിനിമ ജീവിതം മാറ്റി നിർത്തിയാൽ വ്യക്തി ജീവിതത്തിൽ നിരവധി വാർത്തകളിൽ നിറഞ്ഞു നിന്ന താരം കൂടി ആണ് വിജയലക്ഷ്മി. 2006-ൽ വിജയലക്ഷ്മിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച അസിസ്റ്റൻ്റ് ഡയറക്ടറുടെ പീഡനത്തെത്തുടർന്ന് ഉറക്കഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. അവളുടെ പിതാവും മരണമടഞ്ഞ ഒരു പ്രയാസകരമായ വർഷത്തിൻ്റെ അവസാനത്തിലാണ് ഈ തീരുമാനം വന്നത്, പക്ഷേ അവൾ അതിജീവിക്കുകയും അതിനുശേഷം സുഖം പ്രാപിക്കുകയും ചെയ്തു.

പിന്നീട് 2010ലെ വിജയങ്ങളിലൊന്നായി മാറിയ ബോസ് എങ്കിര ഭാസ്കരൻ എന്ന കോമഡി ചിത്രത്തിലൂടെ അവർ വീണ്ടും തമിഴ് സിനിമാ വ്യവസായത്തിലേക്ക് മടങ്ങി എത്തിയെങ്കിലും രണ്ടാം വരവ് അവർക്കത്ര ക്ഷോഭിക്കാൻ കഴിഞ്ഞില്ല. പിന്നീട് വിജയ ലക്ഷ്മിയുടെ പേര് വന്‍ ചര്‍ച്ചയായത് 2020 ല്‍ ആണ്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമന്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്ന് പറഞ്ഞ് വിജയലക്ഷ്മി രംഗത്തെത്തുകയായിരുന്നു. സീമന് എതിരെ നടത്തിയ ചില പ്രസ്താവനകള്‍ എല്ലാം വന്‍ വിവാദമായി. അതിനിടയിലാണ് സീമന്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞ് നടി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്. 2020 ജൂലൈയിൽ രക്തസമ്മർദ്ദ ഗുളികകൾ അമിതമായി കഴിച്ച് അവൾ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇപ്പോൾ വിജയലക്ഷ്മി സോഷ്യല്‍ മീഡിയയിലോ മറ്റിടങ്ങളിലോ അത്ര സജീവമല്ല. അവസാനമായി അവരെ സ്‌ക്രീനിൽ കണ്ടത് ഈ വര്ഷം പുറത്തിറങ്ങിയ ഇൻസ്‌പെക്ടർ ഋഷി എന്ന വെബ് സീരീസിലാണ്, ഇനി ദേവദൂതൻ റിലീസ് ആവുമെന്നതിലൂടെ അവരെ വീണ്ടും അവസരങ്ങൾ തേടി എത്തട്ടെ

cp-webdesk

null