Cinemapranthan

കാസർകോഡിന്റെ സൗന്ദര്യത്തിൽ കുണ്ഡല പുരാണം

null

കാസർകോഡിന്റെ ഭാഷ സൗന്ദര്യത്തിൽ മറ്റൊരു സിനിമ കൂടി ഇന്ന് പുറത്തിറങ്ങി. ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യ്ത “കുണ്ഡലപുരാണം “എന്ന ചിത്രമാണ് പുറത്തിറങ്ങിയത്.

പ്രാന്തന്‍ ചിത്രം കണ്ടുവരുന്ന വഴിയാണ്..
ഉള്ളത് പറയാലോ.. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ആണ് പ്രാന്തന്‍ സിനിമക്ക് കയറിയത്.. പക്ഷെ കണ്ടിറങ്ങിയപ്പോള്‍ പ്രാന്തന്‍റെ പ്രതീക്ഷ അപ്പാടെ തെറ്റിച്ച് കൊണ്ട് മനോഹര സിനിമ അനുഭവമാണ് കുണ്ഡലപുരാണം തന്നത്. വലിയ താര നിരയോ വലിയ ബജറ്റോ ഒന്നുമില്ലാതെ ആദ്യാവസാനം എന്‍ഗേജ് ചെയ്യിപ്പിച്ച് ഒരു നല്ലൊരു സിനിമ ഉണ്ടാക്കാമെന്ന് സംവിധായകന്‍ സന്തോഷ് പുതുക്കുന്ന് തെളിയിച്ചു.

ഇന്ദ്രന്‍സ് എന്ന നടന്‍റെ കരിയരിലെ മികച്ചൊരു കഥാപാത്രമാണ്  കുണ്ഡലപുരാണത്തിലേത്. ഇന്ദ്രന്‍സ് മാത്രമല്ല അഭിനേതക്കളായി വന്ന എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതില്‍ തന്നെ മറിമായത്തിലൂടെ നമുക്ക് പരിചിതമായ ഉണ്ണിരാജയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്

വേനലിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം പറയുന്നത്. ഒരു നാട്ടിന്‍ പുറത്തേക്ക് ഒരു ക്യാമറ തിരിച്ചുവച്ചാല്‍ എങ്ങനെയിരിക്കുമെന്ന പോലെ അത്രത്തോളം റിയലിസ്റ്റിക് ആയിരുന്നു ചിത്രം.. നാടിന്‍റെ ഒരുമയും ഐക്യവും അതിനിടയിലെ സ്വാര്‍ത്ഥതയും അച്ഛന്‍ മകള്‍ ബന്ധവും ഒക്കെയായി ഏതൊരു പ്രേക്ഷകനും ഇഷ്ടപ്പെടുന്ന രീതിയില്‍ വളരെ ലളിതമായ ആഖ്യാനത്തോടെയാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിലെ കോമഡിയും ഇമോഷണല്‍ സീനുകളും എല്ലാം ആസ്വാദകരമായിരുന്നു.

വലിയ താര നിരയില്ലാത്തതുകൊണ്ട് മാത്രം ശ്രദ്ധനേടാതെ പോകാന്‍ പാടില്ല ഈ ചിത്രം, കാരണം അഭിനയിച്ചവരെല്ലാം നന്നായി പെര്‍ഫോം ചെയ്ത നല്ലൊരു സിനിമയെ പിന്‍തുണക്കേണ്ടത് ഒരോ സിനിമാപ്രേമിയുടെയും കടമയാണ്

കുടുംബസമേതം കണ്ട് കുണ്ഡലപുരാണം വലിയ വിജയമായി മാറട്ടെ എന്ന് പ്രാന്തന്‍ ആശംസിക്കുന്നു.!!

cp-webdesk

null