Cinemapranthan

അല്ലു അർജുൻ- അറ്റ്‌ലി ചിത്രം ഉപേക്ഷിച്ചു..?

അല്ലു അർജുനും അറ്റ്‌ലിയും ആദ്യമായി ഒന്നിക്കാനിരുന്ന ബിഗ് ബജറ്റ് ചിത്രം നിർമാതാക്കൾ ഉപേക്ഷിച്ചതായി റിപ്പോർട്ട്.
സംവിധായകൻ അറ്റ്‌ലി വൻ തുക പ്രതിഫലം ചോദിച്ചതാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമിഴിലെ ഹിറ്റ് സംവിധായകനായ ആറ്റ്‌ലി, പോയവർഷം ഷാറൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിൽ ചുവടുവച്ചിരുന്നു. ജവാൻ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നായതോടെ ആറ്റ്ലിയും തന്റെ പ്രതിഫലം വർധിപ്പിച്ചു. അമിതമായ ശമ്പളം അറ്റ്ലീ ആവശ്യപ്പെട്ടത് കൊണ്ട് നിർമ്മാതാക്കളായ ഗീത ആർട്ട്സ് പിന്മാറി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, 80 കോടിയാണ് ചിത്രത്തിനായി സംവിധായകൻ ആവശ്യപ്പെട്ടത്. അതേസമയം അല്ലു അർജുന് പകരം സൽമാൻ ഖാൻ ആവും ആറ്റ്ലിയുടെ അടുത്ത പടത്തിലെ നായകൻ എന്നും വാർത്തകൾ വരുന്നുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും മുൻ നിര സംവിധായകനായി മാറിയ സംവിധായകനാണ് അറ്റ്ലീ. രാജ റാണിയിൽ തുടങ്ങിയ അറ്റ്ലീ വിജയ് ചിത്രങ്ങളായ തെരി, മേർസൽ, ബിഗിൽ എന്നിവയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ബോളിവുഡിൽ കിങ് ഖാൻ ഷാരൂഖ് ഖാനെ വെച്ച് ബ്ലോക്ക്‌ബസ്റ്റർ ഒരുക്കിയ അറ്റ്ലീയുടെ അടുത്ത ചിത്രം അല്ലു അർജുനോടൊപ്പമായിരിക്കും എന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത. അറ്റ്ലീയുടെ സംവിധാനത്തിൽ അല്ലുവിനെ കണ്ടില്ലെങ്കിലും സല്ലുവിനെ കാണാമോ എന്നാണ് ചലച്ചിത്ര ലോകത്തെ സംസാരവിഷയം. എന്തായാലും അല്ലുവാണോ സല്ലുവാണോ അറ്റ്ലീയുടെ അടുത്ത ചിത്രത്തിലെ നായകനെന്ന് അധികം വൈകാതെ അറിയാം.

cp-webdesk

null