Cinemapranthan

‘എടാ..മോനെ..’ രംഗൻ വേറെ ലെവൽ; ആവേശം റിവ്യൂ വായിക്കാം

null

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ജിത്തു മാധവന്റെ അടുത്ത ചിത്രം. അതിലുപരി ഫഹദ് ഫാസിൽ അതിൽ നായകൻ, ഏതാണ്ട് പ്രഖ്യാപനംതൊട്ട് തന്നെ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ആവേശം.. ഈദ്-വിഷു റിലീസായി ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്.

തിരശ്ശീലയ്ക്ക് മുന്നിൽ ഫഹദ് എന്ന താരത്തിനൊപ്പം മൻസൂർ അലിഖാൻ, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവർ ആണെങ്കിൽ തിരശീലക്കു പിന്നിൽ നിർമ്മാതാക്കളായി അന്‍വര്‍ റഷീദും നസ്രിയ നസീമും, സിനിമാട്ടോഗ്രാഫർ ആയി സമീർ താഹിർ, മ്യൂസിക്‌ സുഷിന് ശ്യാം എന്നിങ്ങനെ വമ്പൻ താരനിര തന്നെ ഉണ്ട്.

മലയാള സിനിമ അതിൻ്റെ ഏറ്റവും സുവർണ കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നതെന്നുള്ളതിന്റെ ഏറ്റവും പുതിയ തെളിവാണ് ആവേശം എന്ന് ഒറ്റവാക്കിൽ പറയാം.. മഞ്ഞുമ്മൽ ബോയ്സും പ്രേമലുവുമെല്ലാം തുടങ്ങി വച്ച അതെ ട്രെൻഡ് ആവേശത്തിലും നമുക്ക് കാണാം. കാരണം ഇതൊരു മലയാള ചിത്രമാണോ എന്നത് പോലും പലപ്പോഴും തോന്നിപോകും.. സുഷിന് ശ്യാമിന്റെ സൗത്ത് ടച്ച് ഉള്ള പശ്ചാത്തല സംഗീതവും ഫഹദ് ഫാസിലറെ സ്വാഗും ഒത്തുചേർന്നപ്പോൾ പലപ്പോഴും ഒരു തട്ടുപൊളിപ്പൻ തമിൾ- തെലുങ്ക് സിനിമ കാണുന്ന പ്രതീതി ആയിരുന്നു. ഫഹദ് ഫാസിൽ എന്ന നടന്റെ കംപ്ലീറ്റ് ഷോ ആണ് ചിത്രത്തിൽ.. കോമഡി കൊണ്ടും മാസ്സ് കൊണ്ടും രംഗ എന്ന കഥാപാത്രം അത്രത്തോളം പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യിക്കുന്നുണ്ട്.

ബം​ഗളൂരുവിലെ ഒരു കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് മലയാളി വിദ്യാർത്ഥികൾ രംഗനെന്ന ഡോണുമായി സൗഹൃദത്തിലാവുന്നതും കോളേജിൽ അവർക്കുണ്ടാവുന്ന ഒരു പ്രശ്നത്തിൽ രം​ഗൻ ഇടപെടുന്നതും ശേഷം രംഗൻ അവർക്കു തന്നെ ഒരു ബാധ്യതയാവുന്നതും ആണ് ചിത്രത്തിന്റെ കഥാതന്തു. സിനിമയുടെ ആദ്യ പകുതി കോളേജും ഹോസ്റ്റുമൊക്കെ ആയി യൂത്തിനെ കയ്യിൽ എടുക്കാൻ ഉള്ള എല്ലാ എലമെൻസും ചേർത്തൊരുക്കിയതാണെങ്കിൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ രംഗൻ എന്ന ക്യാറക്ടറിൻ്റെ കുറച്ച് കൂടി ഡെപ്‌ത് കാണിക്കാൻ ആണ് ശ്രമിച്ചിട്ടുള്ളത്. എന്നിരുന്നാലും പതിവ് ശൈലികൾ വിട്ടുമാറ്റിപ്പിടിച്ച് രം​ഗണ്ണനായുള്ള ഫഹദിന്റെ പ്രകടനമാണ് രണ്ടുമണിക്കൂർ നാല്പത് മിനിറ്റുള്ള ചിത്രത്തിന്റെ ഹൈലൈറ്റ്. ഫഹദിന് ഭാവിയിൽ ഒരുപാട് കൾട്ട് ഫോളോയിംഗ് വരെ ഉണ്ടാവാൻ സാധ്യതയുള്ള ഒരു ക്യാരക്ടർ ആണ് രംഗ.

മൊത്തത്തിൽ പറഞ്ഞാൽ ആദ്യാവസാനം പ്രേക്ഷകരെ ത്രില്ല് അടിപ്പുന്ന കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നുണ്ട് ചിത്രം ഈ വിഷുക്കാലത്ത് മുഴുനീള വിനോദമാണ് ആ​ഗ്രഹിക്കുന്നതിൽ തീർച്ചയായും ആവേശത്തിന് ടിക്കറ്റ്‌ എടുക്കാം

cp-webdesk

null